Ultimate magazine theme for WordPress.

നെടുമ്പാശേരിയില്‍ 90 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; നാലുമാസത്തിനിടെ പിടിയിലായത് 14 സ്ത്രീകള്‍

0

കൊച്ചി: നെടുമ്പാശേരിയില്‍ സ്ത്രീകളെ മറയാക്കി സ്വര്‍ണം കടത്താനുള്ള ശ്രമം വ്യാപകമാകുന്നു. 90 ലക്ഷത്തിന്റെ സ്വര്‍ണവുമായി രണ്ട് സ്ത്രീകളെ പിടികൂടിയതാണ് ഒടുവിലത്തെ കേസ്. മലപ്പുറം സ്വദേശിനി ഉമൈബ, തൃശൂര്‍ സ്വദേശിനി റംലത്ത് എന്നിവരാണ് പിടിയിലായത്.

നാലുമാസത്തിനിടെ സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ 14 സ്ത്രീകളാണ് നെടുമ്പാശേരിയില്‍ പിടിയിലായത്. വിവിധ കേസുകളിലായി അഞ്ചരക്കോടിയുടെ സ്വര്‍ണം പിടികൂടിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാനിറ്ററി നാപ്കിനിലടക്കം സ്വര്‍ണം ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിക്കുന്നത്.

- Advertisement -

Leave A Reply