തിരുവനന്തപുരം; അടുത്ത മാസം മുതല്‍ റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്. റേഷന്‍ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
ഒരു മാസത്തെ റേഷന്‍ വിതരണം അവസാനിച്ച് അടുത്ത മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും മുമ്പ് റേഷന്‍ വിഹിതം സംബന്ധിച്ച് ഇ പോസ് മെഷീനില്‍ ക്രമീകരണം വരുത്തേണ്ടതുണ്ട്. അതിനാല്‍ നിലവില്‍ മാസത്തെ ആദ്യത്തെ പ്രവൃത്തിദിനം വൈകീട്ടോടെയാണ് റേഷന്‍ വിതരണം ആരംഭിക്കാനാകുന്നത്.
- Advertisement -
- Advertisement -