Ultimate magazine theme for WordPress.

കൊച്ചി മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു

0

കൊച്ചി: കൊച്ചി മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (60) ആണ് മരിച്ചത്. അര്‍ധരാത്രിയോടെയാണ് അപകടം ഉണ്ടായത്.

മുനമ്പം തീരത്തു നിന്നും ഏകദേശം 28 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടമുണ്ടായത്. സില്‍വര്‍സ്റ്റാര്‍ എന്ന ബോട്ടില്‍ നൂറിന്‍മോള്‍ എന്ന ബോട്ടു വന്നിടിക്കുകയായിരുന്നു.

- Advertisement -

ബോട്ടില്‍ എട്ടു ജീവനക്കാര്‍ ഉണ്ടായിരുന്നു. ബോട്ടിലുണ്ടായിരുന്ന ജോസ് ആന്റണിയാണ് മരിച്ചത്. മറ്റുള്ളവരെ രക്ഷപ്പെടുത്തി. മരിച്ച ജോസിന്റെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

- Advertisement -

Leave A Reply