Ultimate magazine theme for WordPress.

പറന്നുയർന്നത് 20 സിക്‌സുകള്‍! വെറും 97 പന്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് 21കാരന്‍

0

ലഖ്‌നൗ: അണ്ടര്‍ 23 സ്റ്റേറ്റ് എ ട്രോഫി പോരാട്ടത്തില്‍ അതിവേഗ ഇരട്ട സെഞ്ച്വറിയടിച്ച് 21കാരന്‍. ഇക്കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ച സമീര്‍ റിസ്‌വിയാണ് വെടിക്കെട്ടുമായി കളം വാണത്.

ഉത്തര്‍പ്രദേശ് ടീമിന്റെ നായകന്‍ കൂടിയായ റിസ്‌വി ത്രിപുരയ്‌ക്കെതിരായ പോരാട്ടത്തില്‍ വെറും 97 പന്തില്‍ 201 റണ്‍സടിച്ച് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമാര്‍ന്ന ഇരട്ട ശതകമാണ് യുപി നായകന്‍ സ്വന്തം പേരിലാക്കിയത്. അണ്ടർ 23 വിഭാ​ഗത്തിലാണ് റെക്കോർഡ്. 20 സിക്‌സുകളും 13 ഫോറുകളും നിറഞ്ഞ ഇന്നിങ്‌സ്.

- Advertisement -

23ാം ഓവറില്‍ ക്രീസിലെത്തിയ നായകന്‍ പിന്നീട് മൈതാനത്ത് തലങും വിലങും പന്ത് പായിച്ചു. ടീം ടോട്ടല്‍ 405 റണ്‍സില്‍ എത്തിക്കാന്‍ റിസ്‌വിക്കായി.

നിലവില്‍ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമാര്‍ന്ന ഇരട്ട സെഞ്ച്വറി റെക്കോര്‍ഡ് ന്യൂസിലന്‍ഡിന്റെ ചാഡ് ബൗസിന്റെ പേരിലാണ്. 103 പന്തിലാണ് താരത്തിന്റെ നേട്ടം. 97 പന്തില്‍ റിസ്‌വി നേടിയ ഡബിള്‍ സെഞ്ച്വറി യഥാര്‍ഥത്തില്‍ റെക്കോര്‍ഡില്‍ ഒന്നാമതെത്തേണ്ടതാണ്. എന്നാല്‍ അണ്ടര്‍ 23 പോരാട്ടമായതിനാല്‍ ഇത് ഔദ്യോഗിക പട്ടികയില്‍ വരില്ല. ബൗസിന്റെ റെക്കോര്‍ഡ് തത്കാലം തകരില്ല.

- Advertisement -

Leave A Reply

Your email address will not be published.