Ultimate magazine theme for WordPress.

ബിഹാർ ഗവർണറായി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് നാളെ രാജ്ഭവൻ യാത്രയയപ്പ് നൽകും

0

ബിഹാർ ഗവർണറായി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകാനൊരുങ്ങി രാജ്ഭവൻ.നാളെ വൈകിട്ട് 4.30 ന് രാജ് ഭവനിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സർക്കാർ യാത്രയയപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് മടങ്ങും.ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചി വഴിയാണ് മടക്കം.

- Advertisement -

നിലവിലെ ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ ജനുവരി രണ്ടിന് കേരള ഗവർണറായി ചുമതലയേക്കും. വിശ്വനാഥ് ആർലേക്കർ ജനുവരി ഒന്നിന് കേരളത്തിലെത്തും.ആരിഫ് മുഹമ്മദ് ഖാൻ ജനുവരി രണ്ടിന് ബിഹാറിൽ ചുമതല ഏറ്റെടുക്കും.

ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവ‍ർണറായി 5 വർഷം കഴിഞ്ഞിരുന്നു. 2024 സെപ്റ്റംബർ 5നാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള രാജ് ഭവനിൽ 5 കൊല്ലം പൂ‍ർത്തിയാക്കിയത്. സംഭവ ബഹുലമായ 5 വർഷത്തിന് ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ കേരളം വിടുന്നത്. ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം–പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.