Ultimate magazine theme for WordPress.

മകരവിളക്ക്: സ്‌പോട്ട് ബുക്കിങ് 5000ആയി നിജപ്പെടുത്തി; വെര്‍ച്വല്‍ ക്യൂവിന് നിയന്ത്രണം

0

ശബരിമല: മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജനുവരി 8 മുതല്‍ 15 വരെ ശബരിമലയില്‍ സ്‌പോട്ട ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തി. തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിനു നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.

ജനുവരി 12ന് 60,000, 13ന് 50,000, 14ന് 40,000 പേര്‍ എന്ന രീതിയില്‍ വെര്‍ച്വല്‍ ക്യൂവിനും ദേവസ്വം ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തി. സന്നിധാനത്ത് ഭക്തരെ ദര്‍ശനത്തിനു ശേഷം അവിടെ തങ്ങാന്‍ അനുവദിക്കില്ല. ജനുവരി 14നാണ് മകരവിളക്ക്. തിരക്ക് അനിയന്ത്രിതമാവാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്‌പോട്ട് ബുക്കിങ് നിയന്ത്രണത്തോടൊപ്പം നിലയ്ക്കലില്‍ പരിശോധന നടത്തിയശേഷമാകും ഭക്തരെ പമ്പയിലേക്ക് കടത്തിവിടുക. സുരക്ഷിതമായ ജ്യോതിദര്‍ശനത്തിനായി വിവിധ ഇടങ്ങളില്‍ ഭക്തര്‍ക്ക് സൗകര്യങ്ങളും ഏര്‍പ്പടുത്തിയിട്ടുണ്ട്.ജനുവരി 12ന് ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര ജനുവരി 14നു ശബരിമലയില്‍ എത്തും. തിരുവാഭരണ ഘോഷയാത്രയുടെ സുരക്ഷിതമായ പ്രയാണത്തിനായി വിപുലമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.