Ultimate magazine theme for WordPress.

സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രവുമായി സതീശന്‍ രംഗത്തിറങ്ങട്ടെ, അക്കമിട്ട മറുപടി ഞങ്ങളും പറയാം; തുടര്‍ ഭരണത്തിന്റെ പച്ചക്കൊടിയായിരിക്കും സ്വരാജിന്റെ വിജയം

0

ലപ്പുറം: എല്‍ഡിഎഫ് തുടര്‍ ഭരണത്തിന്റെ പച്ചക്കൊടിയായിരിക്കും നിലമ്ബൂരില്‍ എം സ്വരാജിന്റെ വിജയമെന്നും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന് ലഭിച്ച പൊതു സ്വീകാര്യത് ആ ലക്ഷ്യത്തിലേയ്ക്കുള്ള പടയോട്ടത്തിന് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്.

നിലമ്ബൂരില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ഒമ്ബത് വര്‍ഷം കൊണ്ട് വികസന വിസ്മയം തീര്‍ത്തിട്ടുണ്ട്. 227 കോടി ചെലവില്‍ നിലമ്ബൂര്‍ ബൈപാസ് പണിയുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും തോമസ് ഐസക് (Dr.T.M Thomas Isaac) ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കിഫ്ബിയില്ലായിരുന്നെങ്കില്‍ നിലമ്ബൂരിലെ വിദ്യാലയങ്ങള്‍ ഇങ്ങനെ വികസിക്കുമായിരുന്നോ? വകുപ്പുകള്‍ക്ക് ബജറ്റില്‍ നീക്കിവെയ്ക്കുന്ന പണം മാത്രം ഉപയോഗിച്ച്‌ ആരോഗ്യ, വിദ്യാഭ്യാസ, കായിക മേഖലകളില്‍ മേല്‍പ്പറഞ്ഞ അടിസ്ഥാന സൗകര്യ വികസനം സാധ്യമാണോ? യുഡിഎഫിന്റെ അഞ്ചുകൊല്ലക്കാലത്ത് കിഫ്ബി ഉണ്ടായിരുന്നില്ലല്ലോ. അക്കാലത്ത് നിലമ്ബൂരിന് നിങ്ങള്‍ എന്തു നല്‍കി? എത്ര റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കി, എത്ര വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങളുണ്ടായി, എത്ര ക്ലാസ് മുറികള്‍ ഹൈടെക്കായി…?

- Advertisement -

Leave A Reply