രണ്ടു മക്കള്‍ക്കൊപ്പം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതിയും മരിച്ചു
കൊച്ചി: പെൺമക്കളെ തീകൊളുത്തി കൊന്നശേഷം അമ്മ ആത്മഹത്യ ചെയ്തു. അങ്കമാലി തുറവൂരിലാണ് സംഭവം. അഞ്ജു എന്ന യുവതിയാണ് മക്കളായ ആതിര (7) അനുഷ(3) എന്നിവരെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. യുവതി മരിച്ചു.
മണ്ണെണ്ണ ഒഴിച്ചാണ് അഞ്ജു മക്കളെ തീകൊളുത്തി കൊന്നത്. സമീപവാസികളെത്തി ഇവരെ അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുട്ടികൾ രണ്ടു പേരും മരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥിയിലുള്ള അഞ്ജുവിനെ തുടർ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവരും മരിക്കുകയായിരുന്നു.
- Advertisement -
ഒന്നരമാസങ്ങൾക്ക് മുമ്പാണ് അഞ്ജുവിന്റെ ഭർത്താവ് അനൂപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് മാനസിക ബുദ്ധിമുട്ടിലായിരുന്നു അഞ്ജുവെന്ന് സമീപവാസികൾ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
- Advertisement -