Ultimate magazine theme for WordPress.

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; വിവരങ്ങൾ ശേഖരിച്ച് എൻ ഐ എ

0

 

 

കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ എൻ ഐ എ വീണ്ടും വിവരങ്ങൾ ശേഖരിച്ചു. ഇത് രണ്ടാം തവണയാണ് കൊച്ചി എൻ ഐ എ ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കുന്ന സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിൽ നിന്ന് വിശദാംശങ്ങൾ തേടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ബംഗളുരു അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയിരുന്നു.

- Advertisement -

കോഴിക്കോട് – ബംഗളുരു കേസിലെ പ്രതികൾ തമ്മിലുള്ള ബന്ധം അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനമടക്കം നടന്നതായി സംശയിക്കുന്നതിനാൽ കേസ് എൻ ഐ എ ഏറ്റെടുക്കാൻ ആലോചിക്കുന്നതായാണ് ലഭിക്കുന്ന വിവരം.

 

- Advertisement -

Leave A Reply

Your email address will not be published.