ഫ്രിഡ്ജിൽ 14.5 കിലോ സ്വർണം കടത്തിയ കേസ്; പ്രതി അറസ്റ്റിൽ
മലപ്പുറം: കേരളത്തിലേക്ക് കാർഗോ വഴി സ്വർണക്കടത്ത് നടത്തിയ സംഭവത്തിൽ കുറ്റിപ്പുറം സ്വദേശി അറസ്റ്റിൽ. അത്താണി കോറോത്ത് താഴത്തേതിൽ മുഹമ്മദാലിയാണ് പിടിയിലായത്. ഗൾഫിൽ നിന്ന് കാർഗോ വഴി എത്തിച്ച ഫ്രിഡ്ജിൽ നിന്ന് 14.5 കിലോ സ്വർണം പിടികൂടിയ സംഭവത്തിലാണ് നടപടി. ഗൾഫിൽ നിന്നും അയക്കുന്ന കാർഗോ വഴിയായിരുന്നു സ്വർണം കടത്തിയിരുന്നത്. വിദേശ സാധനങ്ങളുടെ കച്ചവടവും ഡ്യൂട്ടി ഫ്രീ ഷോപ്പും നടത്തിവരികയായിരുന്നു പ്രതി. കസ്റ്റഡിയിലെടുത്ത മുഹമ്മദാലിയെ കുറ്റിപ്പുറം പൊലീസ് തിരുവനന്തപുരം ജയിൽ സൂപ്രണ്ട് മുമ്പാകെ ഹാജരാക്കുകയായിരുന്നു. കൂട്ടാളികളായ രണ്ട് പേരെയും കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ നിന്ന് പിടികൂടി കരുതൽ തടങ്കലിലാക്കിയിരുന്നു.
- Advertisement -