ആശ്വാസം; രാജ്യത്ത് കോവിഡ് കുറയുന്നു; 24 മണിക്കൂറിനിടെ 42,618 പേർക്ക് രോഗം; 330 മരണം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,618 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്.
രാജ്യത്തെ പകുതിയിൽ അധികം രോഗികളും കേരളത്തിലാണ്. ഇന്നലെ കേരളത്തിൽ 29,322 പേർക്കാണ് രോഗം കണ്ടെത്തിയത്. 131 പേർ മരിച്ചു. 36,385 പേർക്കാണ് രോഗ മുക്തി. 330 പേരാണ് മരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,29,45,907. നിലവിൽ 4,05,681 പേരാണ് രോഗ ബാധിതർ.
- Advertisement -
3,21,00,001 പേരാണ് ഇതുവരെയായി രോഗ മുക്തരായത്. ആകെ മരണം 4,40,225. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,85,687 പേരാണ് രാജ്യത്ത് വാക്സിൻ സ്വീകരിച്ചത്. ഇതോടെ ആകെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 67,72,11,205 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.
- Advertisement -