75 കഴിഞ്ഞവരെ പാർട്ടി നേതൃത്വങ്ങളിൽ നിന്ന് മാറ്റി നിർത്താൻ നീക്കം; പിണറായി വിജയനെ എന്ത് ചെയ്യുമെന്ന് തലപ്പത്ത് ചർച്ച
തൃശ്ശൂർ: 75 കഴിഞ്ഞവരെ പാർട്ടി നേതൃത്വങ്ങളിൽ നിന്ന് മാറ്റി നിർത്താൻ നീക്കം. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങൾ തുടങ്ങാനിരിക്കെയാണ് എഴുപത്തഞ്ച് കഴിഞ്ഞവരെ നേതൃത്വത്തിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം സിപിഎമ്മിൽ നടക്കുന്നത്.
2022 ലെ പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പുന:സംഘടിപ്പിക്കുന്ന കേന്ദ്രക്കമ്മിറ്റിയിൽ 75 കഴിഞ്ഞവരുണ്ടാകില്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. ഇതോടെ പിണറായി വിജയനടക്കം പല പ്രമുഖ നേതാക്കളും പാർട്ടിയുടെ തലപ്പത്ത് നിന്ന് മാറി നിൽക്കേണ്ടി വരുമെന്നാണ് സൂചന.
- Advertisement -
75 കഴിഞ്ഞവരെ ഒഴിവാക്കുമ്പോൾ 77 വയസ്സ് പിന്നിട്ട പിണറായി വിജയനെ എന്ത് ചെയ്യുമെന്നാണ് പാർട്ടിയിൽ ഇപ്പോൾ ചർച്ചകൾ രൂപപ്പെടുന്നത്. പിബി അംഗമായ എസ്. രാമചന്ദ്രൻ പിള്ള 81 പിന്നിട്ടയാളാണ്. സംസ്ഥാന സെക്രട്ടേറിയറ്റിലെ ബേബി ജോൺ, ആനത്തലവട്ടം ആനന്ദൻ തുടങ്ങിയവരും പ്രായപരിധി കടന്നവരാണെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ നിലവിലുള്ള പദവികൾ മാത്രം നോക്കി പ്രമുഖരെ സംരക്ഷിക്കുന്നത് വലിയ പ്രശ്‌നങ്ങൾ പാർട്ടിയിൽ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. പിണറായി വിജയനടക്കം പല നേതാക്കൾക്കും ഈ പ്രായപരിധി കഴിഞ്ഞതാണ്.
- Advertisement -