പണക്കിഴി വിവാദം; നാളെ നഗരസഭയിൽ പോകുമെന്ന് അജിത തങ്കപ്പൻ
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം കനക്കുമ്പോൾ തിങ്കളാഴ്ച നഗരസഭയിൽ പോകുമെന്ന് ചെയർപേഴ്‌സൺ അജിത തങ്കപ്പൻ. വ്യാഴാഴ്ച കൗൺസിൽ യോഗവും വിളിച്ചു ചേർത്തിട്ടുണ്ടെന്ന് അജിത വ്യക്തമാക്കി. ഓണസമ്മാന വിവാദത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകും ഒപ്പം പ്രതിപക്ഷ നേതാക്കൾക്കെതിരെ പൊലീസിനെയും കോടതിയെയും സമീപിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.
ഓണസമ്മാന വിവാദത്തെ തുടർന്ന് വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൂട്ടി മുദ്രവെച്ച ക്യാബിൻ സ്വന്തം താക്കോൽ ഉപയോഗിച്ച് കഴിഞ്ഞ ദിവസം അജിത തുറന്നു കയറിയിരുന്നു. ഓഫീസിൽ അതിക്രമിച്ചു കയറിയതിനെതിരെ പൊലീസ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ക്യാബിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. അതേസമയം തൃക്കാക്കര നഗരസഭാ ചേംബറിൽ പ്രവേശിച്ചത് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാണെന്ന് അജിത തങ്കപ്പൻ വ്യക്തമാക്കി.
- Advertisement -