കൊച്ചിയിൽ ലൈസൻസില്ലാത്ത സുരക്ഷാ ജീവനക്കാരുടെ 18 തോക്കുകൾ കസ്റ്റഡിയിൽ എടുത്തു
കൊച്ചി: ലൈസൻസില്ലാതെ സുരക്ഷാ ഏജൻസികൾ തോക്ക് ഉപയോഗിക്കുന്നതിനെതിരെ കൊച്ചി നഗരത്തിലും പൊലീസ് നടപടികൾ ആരംഭിച്ചു. സിസ്‌കോ എന്ന സ്വകാര്യ ഏജൻസിയുടെ 18 തോക്കുകളാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇവയിൽ പലതിനും എഡിഎമ്മിൻറെ ലൈസൻസില്ലെന്നാണ് കണ്ടെത്തൽ. തോക്കുകളുടെ രജിസ്‌ട്രേഷൻ കാണിച്ചിരിക്കുന്നത് കശ്മീരിലെ രജൗരി ജില്ലയിലാണ്. രജൗരി കലക്ടറുകമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്റെ സാധുത പരിശോധിക്കും.
- Advertisement -