Ultimate magazine theme for WordPress.

‘ഹരിത’ക്കെതിരെ നടപടി സാധ്യത, ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് മലപ്പുറത്ത്

0

കോഴിക്കോട്: മുസ്‌ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.ടി. ജലീൽ എം.എൽ.എ ഉയർത്തിയ സാമ്ബത്തിക ആരോപണം പാർട്ടി അവഗണിക്കും. ജലീലി!!െൻറ ഒറ്റയാൾ നാടകമെന്നതിലപ്പുറം ഇത് മുഖവിലക്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം. ബുധനാഴ്ച മലപ്പുറത്ത് ചേരുന്ന ഉന്നതാധികാര സമിതിയിലും വിഷയം ചർച്ചചെയ്യേണ്ടെന്നാണ് തീരുമാനം. അതേസമയം, പാർട്ടി നേതൃത്വത്തിൻറെ നിർദേശം കാറ്റിൽപറത്തി എം.എസ്.എഫ് നേതാക്കൾക്കെതിരെ വനിത കമീഷനിൽ നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുന്ന ‘ഹരിത’ ഭാരവാഹികൾക്കെതിരെ നടപടി ഉണ്ടായേക്കും. നേരത്തെ നിശ്ചയിച്ച 10 അംഗ ഉപസമിതി രൂപപ്പെടുത്തിയ സംഘടന റിപ്പോർട്ട് വിശദമായി ചർച്ച ചെയ്ത് പ്രവർത്തക സമിതി ചേരുന്ന തീയതിയും യോഗത്തിൽ തീരുമാനിക്കും.

എ.ആർ. നഗർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീൽ ഉയർത്തിയ ആരോപണങ്ങൾ രാഷ്ട്രീയമായി സി.പി.എം ഏറ്റെടുത്താൽ മാത്രം മറുപടി പറഞ്ഞാൽ മതിയെന്ന നിലപാടിലാണ് ലീഗ്. കരുവന്നൂർ ബാങ്കിൽ മുങ്ങിയ സി.പി.എമ്മിന് സഹകരണ ബാങ്കിൽ തൊട്ടാൽ ഇനിയും കൈപൊള്ളുമെന്നതിനാൽ അതിന് മുതിരില്ലെന്നാണ് ലീഗി!!െൻറ പ്രതീക്ഷ. അതുകൊണ്ടുതന്നെ ജലീൽ ഉയർത്തിയ ആരോപണങ്ങൾ നിലംതൊടില്ലെന്ന് ലീഗ് നേതൃത്വം വിലയിരുത്തുന്നു.

- Advertisement -

കഴിഞ്ഞ ഭാരവാഹിയോഗത്തിലുണ്ടായ ഉൾപാർട്ടി ചർച്ചയിൽ നേതൃത്വത്തിനെതിരെ ശക്തമായ ആക്രമണമുണ്ടായ സാഹചര്യത്തിൽ വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 10 അംഗ ഉപസമിതി രൂപവത്കരിച്ചിരുന്നു. ഉപസമിതിയുടെ കരട് റിപ്പോർട്ട് ഉന്നതാധികാര സമിതി ചർച്ച ചെയ്ത് കാതലായ പ്രശ്‌നങ്ങൾ മാത്രം പ്രവർത്തക സമിതിക്ക് വിടാനാണ് സാധ്യത. പരമാവധി വിവാദങ്ങൾ ഒഴിവാക്കി റിപ്പോർട്ട് സമിതിയിൽ വെക്കാനാകും തീരുമാനം.

ഹരിതപ്രശ്‌നത്തിൽ പാർട്ടി നേതൃത്വത്തെ ചെകുത്താനും കടലിനുമിടയിൽ നിർത്തിയ ഭാരവാഹികൾക്കെതിരെ നടപടി വേണമെന്ന നിലപാടാണ് ഭൂരിഭാഗം നേതാക്കളും. പാർട്ടിയിൽ തങ്ങൾക്ക് നീതികിട്ടിയില്ലെന്ന ഹരിത ഭാരവാഹികളുടെ പരാതി നിലനിൽക്കെ, വനിത കമീഷനിലെ കേസ് പിൻവലിക്കണമെന്ന നേതൃത്വത്തി!!െൻറ നിർദേശം തള്ളിയതിനെ ഹരിത ഭാരവാഹികൾക്ക് ന്യായീകരിക്കാമെങ്കിലും അച്ചടക്ക വിരുദ്ധ പ്രവർത്തനമായാണ് നേതൃത്വം ഇതിനെ കാണുന്നത്. പാണക്കാട് സാദിഖലി തങ്ങളുടെ നിർദേശം പോലും അംഗീകരിക്കാതിരുന്നാൽ അച്ചടക്കം കുത്തഴിയുന്ന അവസ്ഥയാണുണ്ടാവുക. അതുകൊണ്ട് ഹരിത ഭാരവാഹികൾ വഴങ്ങിയില്ലെങ്കിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് നേതൃത്വം.

- Advertisement -

Leave A Reply

Your email address will not be published.