മാർക്കറ്റിൽ നിന്ന് വാങ്ങുന്ന റംബൂട്ടാനിൽ നിന്ന് നിപ പകരുമോ? ശ്രദ്ധയും ജാഗ്രതയും വേണ്ടത് എവിടെയൊക്കെ? വൈറലായി ഡോക്ടറുടെ കുറിപ്പ്
കോഴിക്കോട് നിപ ബാധിച്ചതിനെ തുടർന്ന് പന്ത്രണ്ടുകാരൻ മരിച്ചതോടെ കനത്ത ജാഗ്രതയിലാണ് കേരളം. കുട്ടിക്ക് രോഗം ബാധിച്ചത് റംബൂട്ടാൻ കഴിച്ചതോടെയാണോയെന്ന സംശയം ആരോഗ്യ വിദഗ്ധർ പ്രകടിപ്പിച്ചത് കടുത്ത ആശങ്കയാണ് നിലവിലുള്ളത്. പഴക്കടകളിലും വില്പന കുറഞ്ഞതായാണ് റിപ്പോർട്ടുകൾ.
എന്നാൽ ഡോ. കെ പി അരവിന്ദൻ പറയുന്നത് മാർക്കറ്റിൽ ലഭ്യമാകുന്ന റംബൂട്ടാൻ നിപ ബാധക്ക് കാരണമാകില്ലെന്നാണ്. ഈ വിഷയത്തിൽ ഡോ. കെ പി അരവിന്ദൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
- Advertisement -
ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
‘കോഴിക്കോട്ട് മാർക്കറ്റുകളിൽ ഇപ്പോൾ റംബൂട്ടാൻ ആരും വാങ്ങുന്നില്ലത്രെ. ഇത് തെറ്റിദ്ധാരണ മൂലമാണ്. മാർക്കറ്റുകളിൽ കിട്ടുന്ന ഫലങ്ങൾ തികച്ചും സുരക്ഷിതമാണ്. വവ്വാലുകൾ കടിച്ചിട്ട ഫലങ്ങളിൽ നിന്ന് രോഗം പകരണമെങ്കിൽ അതിന്റെ ഉമിനീർ മുഴുവനായി ഉണങ്ങുന്നതിനു മുൻപ് അത് എടുത്ത് കഴിക്കുകയോ അതെടുത്ത കൈ കഴുകാതെ വായിലേക്കോ മറ്റോ കൊണ്ടു പോവുകയോ വേണം. ഉമിനീർ ഉണങ്ങിക്കഴിഞ്ഞാൽ വൈറസ്സിന് പുറത്ത് അധിക സമയം ജീവിക്കാനാവില്ല. പല മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞ് മാർക്കറ്റിൽ എത്തുന്ന ഫലങ്ങളിൽ വൈറസ്സിന്റെ ഒരു സാന്നിധ്യവും ഉണ്ടാവില്ല. മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന റംബൂട്ടാനിൽ നിന്നോ മറ്റു ഫലങ്ങളിൽ നിന്നോ നിപ്പ പകരില്ല. ഉറപ്പ്.’
- Advertisement -