നിപാ വൈറസ്: അഞ്ചു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
കോഴിക്കോട്: നിപാ സമ്പർക്കപ്പട്ടികയിലുള്ള അഞ്ചുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഇതിൽ നാലെണ്ണം എൻ.ഐ.വി. പുണെയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.
- Advertisement -