‘സവർക്കർ ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നാണോ മുഴുവൻ പേര്’?; എസ്എഫ്ഐയോട് ഫാത്തിമ തെഹ്ലിയ
മലപ്പുറം: പിജി സിലബസിൽ സവർക്കരുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയെന്ന ആരോപണത്തിൽ വിവാദം പുകയുകയാണ്. എന്നാൽ ഈ നടപടിയെ പിന്തുണച്ച കണ്ണൂർ യൂണിവേഴ്‌സിറ്റി എസ്എഫ്ഐ യൂണിയനെ വിമർശിച്ച് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. സംഘപരിവാർ രാഷ്ട്രീയത്തിന് എന്തിനാണ് എസ്എഫ്ഐ ഓശാന പാടുന്നതെന്നും സവർക്കർ ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നാണോ മുഴുവൻ പേരെന്നും ഫാത്തിമ തഹ്ലിയ ചോദിച്ചു.
- Advertisement -
ഹിന്ദുത്വ രാഷ്ട്രീയം പ്രചരിപ്പിക്കാൻ സംഘ് പരിവാർ പാഠപുസ്തകങ്ങളെ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. സവർക്കറെയും ഗോൾവാൾക്കെയും പാഠപുസ്തകങ്ങളിലൂടെ വിദ്യാർത്ഥി മനസുകളിലേക്ക് ഒളിച്ചു കടത്താനുള്ള നീക്കം രാജ്യത്തെ മതേതര സമൂഹം ശക്തമായി പ്രതിരോധിക്കുന്നുണ്ട്. പക്ഷേ സവർക്കറെയും ഗോൾവാൾക്കറെയും പഠിക്കണമെന്നാണ് എസ്.എഫ്.ഐ പറയുന്നത്. സംഘ് രാഷ്ട്രീയത്തിന് എന്തിനാണ് എസ്.എഫ്.ഐ ഓശാന പാടുന്നത് സവർക്കർ ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നാണോ എസ്.എഫ്.ഐയുടെ മുഴുവൻ പേര്, ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫാത്തിമയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഹിന്ദുത്വം രാഷ്ട്രീയം പ്രചരിപ്പിക്കാൻ സംഘ് പരിവാർ പാഠപുസ്തകങ്ങളെ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. സവർക്കറെയും ഗോൾവാൾക്കെയും പാഠപുസ്തകങ്ങളിലൂടെ വിദ്യാർത്ഥി മനസുകളിലേക്ക് ഒളിച്ചു കടത്താനുള്ള നീക്കം രാജ്യത്തെ മതേതര സമൂഹം ശക്തമായി പ്രതിരോധിക്കുന്നുണ്ട്. പക്ഷേ സവർക്കറെയും ഗോൾവാൾക്കറെയും പഠിക്കണമെന്നാണ് എസ്.എഫ്.ഐ പറയുന്നത്. സംഘ് രാഷ്ട്രീയത്തിന് എന്തിനാണ് എസ്.എഫ്.ഐ ഓശാന പാടുന്നത് സവർക്കർ ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നാണോ എസ്.എഫ്.ഐയുടെ മുഴുവൻ പേര്.
- Advertisement -