നന്ദിഗ്രാമിലെ വിജയം ആവർത്തിക്കും, ഭവാനിപൂരിലും ബിജെപി തന്നെ ജയിക്കുമെന്നും ശാനവാസ് ഹുസൈൻ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപൂർ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി തന്നെ വിജയം കൈവരിക്കുമെന്ന് മുതിർന്ന നേതാവും എംഎൽയുമായ ശാനവാസ് ഹുസൈൻ. നന്ദിഗ്രാമിലെ വിജയം തന്നെ ആവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂസ് ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
- Advertisement -
അഭിമാന പോരാട്ടത്തിൽ ബിജെപിയുടെ അഡ്വകെറ്റ് പ്രിയങ്ക തിബ്രേവാളാണ് തൃണമൂൽ കോൺഗ്രസ് നേതാവും സംസ്ഥാനത്തെ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയെ നേരിടുന്നത്. മെയ് മാസം നടന്ന തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്നു മത്സരിച്ച മമത, ബിജെപി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു.
മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ മമതാ ബാനർജിയ്ക്ക് ഈ ഉപതെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ സംസ്ഥാന സർകാരിന്റെ അഭ്യർഥനയെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്തംബർ 30നാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിന്റെ ഫലം ഒക്ടോബർ മൂന്നിനാണ് വരിക. അതേസമയം കോൺഗ്രസ് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. സിപിഎം സ്ഥാനാർഥി അഡ്വ. ശ്രിജീബ് ബിസ്വാസ് ആണ്.
- Advertisement -