Ultimate magazine theme for WordPress.

സംസ്ഥാനത്തെ കോവിഡിന്റെ പൊതുസാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും; കൂടുതൽ ഇളവുകൾക്ക് സാധ്യത

0

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ന് മന്ത്രിസഭ യോഗം ചേരും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം നൂറ് ദിന കർമ്മ പരിപാടികളുടെ പുരോഗതിയും സംസ്ഥാനത്തെ കോവിഡിന്റെ പൊതുസാഹചര്യവും ചർച്ച ചെയ്യും. സർക്കാർ ഇപ്പോൾ പരമാവധി ആളുകൾക്ക് വാക്‌സിൻ നൽകാൻ ഉള്ള ശ്രമത്തിലാണ്. ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിൻ പൂർത്തിയാക്കാൻ ആണ് സർക്കാർ ഒരുങ്ങുന്നത്.

14,25,150 ഡോസ് വാക്സിൻ കൂടി സംസ്ഥാനത്ത് എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഇന്നലെ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് എൺപത് ശതമാനത്തിലേക്ക് ആദ്യ ഡോസ് വാക്സിനേഷൻ അടുക്കുകയാണ്. ഒന്നാം ഡോസ് വാക്സിൻ സംസ്ഥാനത്തെ ജനസംഖ്യയുടെ 79.5 ശതമാനം പേർക്ക് ഇപ്പോൾ ലഭിച്ചുകഴിഞ്ഞു. രണ്ടാം ഡോസ് 31.52 ശതമാനം പേർക്കും ലഭിച്ചു. മൂന്ന് കോടിയിലധികം (3,18,69,986) ഡോസ് വാക്സിൻ ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ സംസ്ഥാനത്ത് നല്കാൻ കഴിഞ്ഞു.

- Advertisement -

കൂടാതെ ആരോഗ്യ വകുപ്പിന്റെ നിഗമനം സംസ്ഥാനത്ത് രോഗ വ്യാപനം കുറയുകയാണെന്നാണ്. ടിപിആർ നിരക്കിൽ നേരിയ കുറവ് . ഇന്നലെ പുറത്ത് വന്ന കണക്കുകൾ പ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. 15,876 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

- Advertisement -

Leave A Reply

Your email address will not be published.