Ultimate magazine theme for WordPress.

അനധികൃത സ്വത്ത് സമ്പാദന കേസ്:ടോമിൻ തച്ചങ്കരിക്ക് എതിരെ സർക്കാർ പ്രഖാപിച്ച തുടർ അന്വേഷണം ആകാമെന്ന് ഹൈക്കോടതി

0

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡി ജി പി ടോമിൻ ജെ തച്ചങ്കരിക്ക് എതിരെ സർക്കാർ പ്രഖാപിച്ച തുടർ അന്വേഷണം ആകാം എന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സർക്കാർ തീരുമാനത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ടോമിൻ തച്ചങ്കരി നൽകിയ അപേക്ഷയിലാണ് ഒമ്പത് വർഷം മുമ്പ് കുറ്റപത്രം സമർപ്പിച്ച കേസിൽ സർക്കാർ തുടർ അന്വേഷണം പ്രഖാപിച്ചത്. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ പാകപ്പിഴകൾ ഉണ്ടെന്ന് കാണിച്ചായിരുന്നു തച്ചങ്കരിയുടെ പരാതി.

 

 

- Advertisement -

Leave A Reply

Your email address will not be published.