നീറ്റ് പരീക്ഷ; തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥിനിയുടെ ആത്മഹത്യ; 4 ദിവസത്തിനിടെ ജീവനൊടുക്കിയത് 3 കുട്ടികൾ
ചെന്നൈ: നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥിനിയുടെ ആത്മഹത്യ. വെല്ലൂർ കാട്പാട് സ്വദേശിനി സൗന്ദര്യ (17) ആണു ജീവനൊടുക്കിയത്. പരീക്ഷയ്ക്കു ശേഷം പരാജയഭീതി ഉണ്ടായിരുന്നുവെന്നും തുടർന്ന് കുട്ടി മാനസിക സമ്മർദത്തിലായിരുന്നു എന്നും കുടുംബം പൊലീസിനു മൊഴി നൽകി.
കഴിഞ്ഞദിവസം അരിയല്ലൂരിൽ കനിമൊഴി എന്ന കുട്ടിയും ഞായറാഴ്ച പുലർച്ചെ സേലം സ്വദേശി ധനുഷും നീറ്റ് പരീക്ഷയുടെ പേരിൽ ആത്മഹത്യ ചെയ്തിരുന്നു. നാലു ദിവസത്തിനിടെ മൂന്നു കുട്ടികളാണ് നീറ്റ് പരീക്ഷയിൽ ജീവനൊടുക്കിയത്.
- Advertisement -
നീറ്റ് പരീക്ഷയിലെ പേടി കാരണം തമിഴ് നാട്ടിലെ കുട്ടികളുടെ മരണം ഇത് ആദ്യമല്ല. നേരത്തെയും ഇത്തരം സംഭവങ്ങൾ നടന്നിരുന്നു. ഇതോടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കഴിഞ്ഞദിവസം മെഡികെൽ പ്രവേശനത്തിനുള്ള കേന്ദ്രീകൃത പരീക്ഷയായ നീറ്റിനെതിരെ തമിഴ്‌നാട് നിയമസഭ നിയമം പാസാക്കിയിരുന്നു. നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അവതരിപ്പിച്ച ബിലിനെ മുഖ്യപ്രതിപക്ഷമായ എ ഐ ഡി എം കെയും പിന്തുണച്ചു.
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് പകരം പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡികെൽ വിദ്യാഭ്യാസത്തിന് പ്രവേശനം നൽകുന്നതാണ് ബിൽ. ബി ജെ പി ഒഴികെയുള്ള എല്ലാ പാർടികളും ബില്ലിനെ പിന്തുണച്ചു. എന്നാൽ ഒരു കേന്ദ്ര നിയമത്തെ വെല്ലുവിളിച്ചുള്ള ബിലിനു രാഷ്ട്രപതിയുടെ അംഗീകാരം കൂടാതെ സാധുത ഉണ്ടായിരിക്കുന്നതല്ല.
നീറ്റ് പരീക്ഷയുടെ ആഘാതവും, സംസ്ഥാനത്തിൽ കൂണുപോലെ മുളച്ചുപൊന്തിയ കോചിംഗ് സെന്ററുകളെയും സംബന്ധിച്ച് പഠിക്കാൻ റിട്ട. ജസ്റ്റിസ് എ കെ രാജന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി ഉന്നതാധികാര കമിറ്റിയെ നിയമിച്ചിരുന്നു. കമിറ്റിയുടെ നിർദേശപ്രകാരമാണ് നീറ്റ് പരീക്ഷ അടിയന്തരമായി ഒഴിവാക്കാൻ തമിഴ്‌നാട് തീരുമാനിച്ചിരിക്കുന്നത്.
സമ്ബന്നർക്കും ഉന്നത ശ്രേണിയിൽ നിന്നുള്ള വിദ്യാർഥികൾക്കും അനുകൂലമായാണ് നീറ്റ് പരീക്ഷയുടെ ഘടനയെന്നും, സമൂഹത്തിലെ താഴെക്കിടയിലുള്ള വിദ്യാർഥികളുടെ മെഡികെൽ പ്രവേശനത്തിന് പരീക്ഷ തടസമാണെന്നും കമിറ്റി റിപോർടിൽ പറയുന്നു.
- Advertisement -