Ultimate magazine theme for WordPress.

പ്രോട്ടീന്റെ കുറവ്; പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ അറിയാം..

0

മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ് പ്രോട്ടീൻ . പലപ്പോഴും ഭക്ഷണശീലത്തിലെ പാളിച്ചകൾ കൊണ്ട് ഒരു വ്യക്തിയ്ക്ക് ദിവസവും ആവശ്യമായ പ്രോട്ടീൻ ലഭിക്കാറില്ല. ഇത് മസ്തിഷ്‌കം ഉൾപ്പടെയുള്ള ശരീരത്തിൻറെ പ്രവർത്തനങ്ങളെ തന്നെ ഇത് ബാധിക്കാം. പ്രോട്ടീൻ ആവശ്യത്തിന് ഇല്ലാതെ വരുമ്‌ബോൾ ശരീരം ചില സൂചനകൾ കാണിക്കും. പക്ഷെ ഈ സൂചനകൾ പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകും. പ്രോട്ടീൻ ആവശ്യത്തിന് ശരീരത്തിലില്ലെങ്കിൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ ഇവയാണ്…

പ്രോട്ടീന്റെ കുറവ് ആദ്യം പ്രകടമാകുന്നത് ചർമ്മത്തിലും മുടിയിലും നഖങ്ങളിലുമായിരിക്കും, ചർമ്മത്തിൽ ചുവപ്പ്, പൊട്ടുന്ന നഖങ്ങൾ, നേർത്ത മുടി, എന്നിവയെല്ലാം കാണിക്കാം. ഇവയെല്ലാം പ്രോട്ടീൻ കുറവിന്റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു.അസ്ഥികളുടെ ശക്തിയും സാന്ദ്രതയും നിലനിർത്താൻ പ്രോട്ടീൻ സഹായിക്കുന്നു. ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാത്തത് എല്ലുകളെ ദുർബലപ്പെടുത്തുകയും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

- Advertisement -

പ്രോട്ടീന്റെ കുറവ് പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു. രോഗപ്രതിരോധ ശേഷി ദുർബലമാകുന്നത് അണുബാധയെ ചെറുക്കാൻ ശരീരത്തെ പ്രവർത്തനരഹിതമാക്കിയേക്കാം.പ്രോട്ടീൻ കുറയുമ്‌ബോൾ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇതാണ് മധുരമുള്ള ഭക്ഷണം കഴിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്. എന്നാൽ മധുരം അടങ്ങിയ ഭക്ഷണം എത്ര കഴിച്ചാലും മതിയാവില്ല. മധുരം അധികം കഴിക്കുന്നത് കൂടുതൽ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും.

- Advertisement -

Leave A Reply

Your email address will not be published.