Ultimate magazine theme for WordPress.

അസമിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവെച്ച് കൊന്നയാളെ ചവിട്ടിയ സംഭവം; ഫോട്ടോഗ്രാഫർ അറസ്റ്റിൽ

0

ഗുവാഹതി: കുടിയൊഴിപ്പിക്കലിനിടെ അസമിൽ പൊലീസ് വെടിവെച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച സംഭവത്തിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ. ജില്ല ഭരണകൂടം നിയമിച്ച ബിജയ് ശങ്കർ ബനിയ എന്ന ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ഇയാൾക്കെതിരെ നടപടി

മൃതദേഹത്തിന്റെ നെഞ്ചിൽ ചവിട്ടുകയും ചാടുകയും ഇടിക്കുകയും ചെയ്യുന്നതായിരുന്നു പുറത്തുവന്ന രംഗങ്ങൾ. കാമറയും കൈയിൽ പിടിച്ച് പൊലീസ് നോക്കി നിൽക്കുമ്‌ബോഴായിരുന്നു ഞെട്ടിപ്പിക്കുന്ന, നിർദ്ദയമായ സംഭവം.

- Advertisement -

വ്യാഴാഴ്ച രാവിലെയാണ് ധറാങ്ങിലെ സിപാജറിൽ സർക്കാർ കുടിയൊഴിപ്പിച്ച 800 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് വെടിവെയപ് നടത്തിയത്. സദ്ദാം ഹുസൈൻ, ശൈഖ് ഫരീദ് എന്നിവർ തൽക്ഷണം കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ മൃതദേഹമാണ് ക്രൂരമായി അപമാനിക്കപ്പെട്ടത്.

അതെ സമയം വെടിയേറ്റ് നിലത്തുവീണ ഇയാളെ 20 ഓളം പൊലീസുകാർ വളഞ്ഞിട്ടു തല്ലി. ഇതിനിടെയാണ് സംഘർഷ രംഗങ്ങൾ പകർത്താൻ സർക്കാർ നിയമിച്ച കാമറാമാനായ ബിജോയ് ബനിയ കണ്ണിൽ ചോരയില്ലാത്ത ക്രൂരകൃത്യം ചെയ്തത്.സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണത്തിന് അസം സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.