തിരുവനന്തപുരം: പിസി ജോർജും ക്രൈം നന്ദകുമാറും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയതിന് ഇരുവർക്കുമെതിരെ കേസെടുത്തു.
മൻസൂർ എന്ന അഭിഭാഷകൻ നൽകിയ പരാതിയിലാണ് കേസ്. പിസി ജോർജും ക്രൈം നന്ദകുമാറും തമ്മിൽ ഫോണിൽ വീണാ ജോർജിനെ കുറിച്ച് വളരെ മോശമായാണ് സംസാരിച്ചിരിക്കുന്നത്. ഈ ഓഡിയോ നന്ദകുമാർ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുകയും ചെയ്തു.
- Advertisement -
ഇരുവരേയും പ്രതി ചേർത്ത് എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നന്ദകുമാർ ഒന്നാം പ്രതിയും പിസി ജോർജ് രണ്ടാം പ്രതിയുമാണ്. സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതായി പൊലീസ് കണ്ടെത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസ്.
- Advertisement -