കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് ആമ്പിലാട് നെയ്ച്ചേരി മഠപ്പുരക്ക് സമീപം കൊപ്രക്കളത്തിന് തീപ്പിടിച്ചു. ദാമോദരൻ കൊട്ടയോടൻ എന്നയാളുടെ വീട്ടുവളപ്പിൽ ഉണ്ടായിരുന്ന കൊപ്ര ഷെഡ്ഡിനാണ് തീപിടിച്ചത്.
വെള്ളിയാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്.സ്റ്റേഷൻ ഓഫീസർ പി.ഷനിത്തിന്റെ നേതൃത്വത്തിൽ എത്തിയ കൂത്തുപറമ്പ് ഫയർഫോഴ്സിലെ സീനിയർ ഫയർ ഓഫീസർ കെ.വി സഹദേവൻ, സജിത്ത്. കെ, സി എം പ്രവീൺ, കെ.സി സിനീഷ്, റിജിൻ, മുഹമ്മദ് സാഗർ, ചസിൻ ചന്ദ്രൻ, ഹോം ഗാർഡ് സി കെ.രാജീവൻ തുടങ്ങിയ സേനാഗംങ്ങൾ ഒന്നര മണിക്കൂറിലേറെ കഠിന പരിശ്രമത്തിലൂടെ തീ നിയന്ത്രണവിധേയമാക്കി.
- Advertisement -