ചെന്നൈ: എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഒന്നാം ചരമവാർഷിക വേളയിൽ കുടുംബാംഗങ്ങളും ആരാധകർ ആരംഭിച്ച ട്രസ്റ്റും ചേർന്ന് സ്മാരകം ഒരുക്കുന്നു. അസുഖ ബാധിതനായി കഴിഞ്ഞവർഷം സെപ്റ്റംബർ 25-നായിരുന്നു എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മരണം. ചിത ഒരുക്കുന്നതിനുപകരം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഫാം ഹൗസിൽ അടക്കംചെയ്യുകയായിരുന്നു. ഇവിടെയാണ് ഇദ്ദേഹത്തിനായി സ്മാരകം ഉയരുന്നത്.
ഒന്നാം ചരമവാർഷികദിനത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾക്ക് കോവിഡ് തിരിച്ചടിയായെങ്കിലും അധികം വൈകാതെ പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും ആരാധകരും. സ്മൃതിമണ്ഡപത്തിന്റെ നിർമാണ പ്രവർത്തനങ്ങളാണിപ്പോൾ നടക്കുന്നത്.
- Advertisement -
ഇതുകൂടാതെ മ്യൂസിയവും സംഗീതപരിപാടികൾ അവതരിപ്പിക്കാൻ ഓഡിറ്റോറിയവും നിർമിക്കും. സ്മൃതിമണ്ഡപത്തിന്റെ നിർമാണം രണ്ടുമാസത്തിനുള്ളിൽ തീരുമെന്ന് എസ് പി ബി ഫാൻസ് ചാരിറ്റബിൾ ഫൗൻഡേഷൻ ചുമതലക്കാർ പറഞ്ഞു.
- Advertisement -