മത്സരാർഥികളുടെ കവിളിൽ കടിച്ച് സനേഹം പ്രകടിപ്പിച്ച വിഷയത്തിൽ പ്രതികരണവുമായി നടി ഷംന കാസിം. സ്വന്തം അമ്മയുടെ കവിളിൽ കടിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ഷംന മറുപടി നൽകിയത്. നമ്മെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്‌നമാണെന്ന അടിക്കുറിപ്പു സഹിതമാണ് ചിത്രം.
തെലുങ്ക് ഡാൻസ് റിയാലിറ്റി ഷോയുടെ വേദിയിൽവച്ച് മത്സരാർത്ഥികളെ ചുംബിക്കുകയും കവിളിൽ കടിക്കുകയും ചെയ്ത ഷംന കാസിമിനെതിരെ വിമർശനം ഉയർന്നിരുന്നു. ‘ധീ’ എന്ന റിയാലിറ്റി ഷോയിൽ താരം ജഡ്ജായി എത്തിയപ്പോൾ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ കൂട്ടിയിണക്കിയാണ് വിഡിയോകൾ വ്യാപകമായി പ്രചരിച്ചത്.
- Advertisement -
വിവാദത്തിൽ തന്റെ കൂട്ടുകാരി കുറിച്ച വാക്കുകളും സമൂഹമാധ്യമങ്ങളിലൂടെ നടി പങ്കുവച്ചു. ‘നിന്നെ ജഡ്ജ് ചെയ്യാനുള്ള അവകാശം ആർക്കുമില്ല, കാരണം നീ യഥാർഥത്തിൽ എങ്ങനെയാണെന്ന് അവർക്ക് അറിയില്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളാണ് പലരും കണ്ടിട്ടുള്ളത്. മറ്റുള്ളവരോട് നിന്റെ സ്നേഹം പ്രകടിപ്പിക്കുന്ന രീതിയാണതെന്ന് അവർക്ക് അറിയില്ല. നീ ഇങ്ങനെയാണ്, മറ്റുള്ളവർക്ക് വേണ്ടി അത് മാറ്റേണ്ട ആവശ്യമില്ല. മറുപടി അർഹിക്കാത്തവരോട് പ്രതികരിക്കുന്നതിൽ കാര്യമില്ല.’ഷംനയുടെ സുഹൃത്തായ ടെസി പറഞ്ഞു.
- Advertisement -