Ultimate magazine theme for WordPress.

ഇനി ഇരുചക്രവാഹനങ്ങളും കെഎസ്ആർടിസി ബസുകളിൽ കൊണ്ടുപോകാം എന്ന് ഗതാഗത മന്ത്രി ആൻറണി രാജു

0

തിരുവനന്തപുരം: ഇനി മുതൽ കെഎസ്ആർടിസി ദീർഘദൂര ലോ ഫ്‌ലോർ ബസുകളിലും ബംഗളൂരിലേക്കുള്ള വോൾവോ, സ്‌കാനിയ ബസുകളിലും ഇരുചക്ര വാഹനങ്ങൾ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാൻ സൗകര്യമൊരുക്കുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു അറിയിച്ചു. ഇബൈക്ക്, ഇ സ്‌കൂട്ടർ, സൈക്കിൾ തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ ആണ് ഇത്തരത്തിൽ കൊണ്ടുപോകാൻ സാധിക്കുക.

എന്നാൽ ഇത് അനുവദിക്കുന്നത് ഒരു നിശ്ചിത തുക ഈടാക്കിയാണ്. ഇതിനുള്ള സൗകര്യം നവംബർ ഒന്നു മുതൽ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

- Advertisement -

മുഖ്യമായും ഈ പദ്ധതി നടപ്പിലാക്കുന്നത് അന്തരീക്ഷ മലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രയ്ക്ക് പ്രേരിപ്പിക്കുക എന്ന നയത്തിൻറെ ഭാഗമായാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

- Advertisement -

Leave A Reply

Your email address will not be published.