‘നീറ്റിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ അവൻ ആത്മഹത്യ ചെയ്തു’; മത്സരപരീക്ഷകൾ പുതുതലമുറയെ സമ്മർദ്ദത്തിലാക്കുന്നതും ആത്മഹത്യയിൽ കൊണ്ടെത്തിക്കുന്നതും തികച്ചും ദൗർഭാഗ്യകരമാണെന്ന് സായ് പല്ലവി
നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ സഹോദരൻ ആത്മഹത്യ ചെയ്തെന്ന് നടി സായ് പല്ലവി. മത്സരപരീക്ഷകൾ പുതുതലമുറയെ സമ്മർദ്ദത്തിലാക്കുന്നതും ആത്മഹത്യയിൽ കൊണ്ടെത്തിക്കുന്നതും തികച്ചും ദൗർഭാഗ്യകരമാണെന്ന് സായ് പല്ലവി ന്യൂസ് മിനിറ്റിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
തന്റെ കസിൻ നീറ്റിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ ആത്മഹത്യ ചെയ്തു. അവന് തീരെ മാർക്ക് കുറവായിരുന്നില്ല. എന്നാൽ പ്രതീക്ഷിച്ച മാർക്ക് നേടാൻ സാധിക്കാതെ വന്നപ്പോൾ കടും കൈ ചെയ്തു.
അവനൊരു തോൽവിയാണെന്ന് കുടുംബാംഗങ്ങൾ കരുതുമെന്നതായിരുന്നു ഭയം. അതൊരു ശരിയായ ചിന്തയായിരുന്നില്ല. ഒരു കാരണവശാലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത്. നിങ്ങൾ പരാജയപ്പെട്ടുവെന്ന് തോന്നുമ്‌ബോൾ ആരോടെങ്കിലും മനസ്സ് തുറന്ന് സംസാരിക്കണം. അതിനുള്ള സാഹചര്യം കുടുംബത്തിൽ തന്നെ കുട്ടികൾക്ക് ഒരുക്കി കൊടുക്കണം. എല്ലാവർക്കും ജീവിതത്തിൽ ദുർബല നിമിഷങ്ങളുണ്ടായിരിക്കും.
- Advertisement -
ആ നിമിഷത്തിൽ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ ഒരാളുണ്ടെങ്കിൽ അതൊരു വലിയ കാര്യമാണ്. നിങ്ങൾക്ക് പ്രചോദനമാകാൻ തന്റെ പക്കൽ ഒന്നുമില്ല. നിങ്ങൾ അനുഭവിക്കുന്ന വിഷമത്തിൽ അനുതാപമുണ്ട്. നിങ്ങൾ ചിലപ്പോൾ വരുന്നത് ഒരു സാധാരണ ഗ്രാമത്തിൽ നിന്നാകും. സാമ്ബത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നാകും.
- Advertisement -