കോട്ടയം ജില്ലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്‌ളീല വീഡിയോകൾ കാണുകയും പ്രചരി പ്പിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിച്ചു. കോട്ടയം ജില്ലാപോലീസ് മേധാവി ഡി.ശില്പ ഐ.പി.എസ്സിന്റെ നിർദ്ദേശാനുസരണം നടന്ന റെയ്ഡിൽ അൻപ തോളം മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും രണ്ടു പേർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ക ർശന നടപടി സ്വീകരിക്കുന്നതിനായി പോലീസ് സ്റ്റേഷനുകളിൽ എസ്.എച്ച്. ഓമാർ ക്ക് ജില്ലാപോലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു.
- Advertisement -
വരുംദിവസങ്ങളിലും കുട്ടിക ൾക്കെതിരെയുള്ള അശ്‌ളീല വീഡിയോകൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തവ ർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതാണെന്നു ജില്ലാപോലീസ് മേധാവി അറിയിച്ചു. പ്രസ്തുത റെയ്ഡിൽ അഡീഷണൽ പോലീസ് സൂപ്രണ്ട് എസ് സുരേഷ് കു മാർ, ജില്ലയിലെ സബ് ഡിവിഷൻ ഡി.വൈ.എസ്.പി മാർ , എസ്.എച്ച്.ഓമാർ എന്നിവ ർ പങ്കെടുത്തു.
- Advertisement -