തിരുവനന്തപുരം: തലസ്ഥാനത്ത് വീട്ടമ്മയെ ഭർതൃസഹോദരൻ ഡീസൽ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച ശേഷം വിഷം കഴിച്ചു. പോത്തൻകോട് കാവുവിളയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീകൊളുത്തിയ സിബിൻ ലാൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പിടികൂടുമ്‌ബോൾ വിഷം കഴിച്ചിരുന്ന ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ നിന്നും ആശുപത്രിയിലേക്ക് ഇറങ്ങാൻ തയാറാകാതിരുന്ന പ്രതിയെ പോലീസ് ബലംപ്രയോഗിച്ചാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
- Advertisement -
കുടുംബവഴക്കാണ് സംഭവത്തിന് കാരണം. ആക്രമണം ഭയന്ന് ഓടിയ യുവതിയുടെ പിന്നാലെ പ്രതി ചെന്ന് ശരീരത്തിൽ ഡീസൽ ഒഴിച്ച ശേഷം പന്തം കത്തിച്ച് എറിയുകയായിരുന്നു. പ്രദേശവാസികളായ സ്ത്രീകളും കുട്ടികളും സംഭവ സ്ഥലത്തുണ്ടായിരുന്നു. ഇവരാണ് വെള്ളമൊഴിച്ച യുവതിയുടെ ശരീരത്തിലെ തീയണച്ചത്. അരയ്ക്ക് താഴേയ്ക്കാണ് യുവതിക്ക് പൊള്ളലേറ്റിരിക്കുന്നത്.
- Advertisement -