ചെരിഞ്ഞ കൊമ്പനെന്തിനാ ഷാജിയേട്ടാ നെറ്റിപ്പട്ടം! കോൺഗ്രസിലേക്ക് പോകുന്നതിനു മുമ്പ് സിപിഐ ഓഫീസിൽ എത്തി എസി അഴിച്ചെടുത്ത് കനയ്യകുമാർ
ജെഎൻയുവിലെ മുൻ വിദ്യാർഥി നേതാവും ബിഹാറിൽ നിന്നുള്ള സിപിഐ നേതാവുമായിരുന്ന കനയ്യകുമാർ ചൊവ്വാഴ്ചയാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസിനു മാത്രമേ രാജ്യത്തെ മുമ്പോട്ടു നയിക്കാനാവൂ എന്നു പറഞ്ഞാണ് കനയ്യ കോൺഗ്രസിൽ എത്തിയത്. കനയ്യ കുമാർ കോൺഗ്രസിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ സിപിഐ ആസ്ഥാനത്തെ സ്വന്തം മുറിയിൽ ഘടിപ്പിച്ചിരുന്ന എയർ കണ്ടീഷണർ കനയ്യ കുമാർ അഴിച്ചുകോണ്ടുപോയെന്ന് കഴിഞ്ഞ ദിവസം സിപിഐ ബിഹാർ സംസ്ഥാന സെക്രട്ടറി റാം നരേഷ് പാണ്ഡെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.
കനയ്യ സ്വന്തം ചെലവിൽ വെച്ച എസിയാണെന്നും അത് കൊണ്ടു പോകാൻ അദ്ദേഹത്തിന് അവകാശമുണ്ടെന്നും വ്യക്തമാക്കിയ പാണ്ഡെ കനയ്യ കോൺഗ്രസിൽ ചേരില്ലെന്നാണ് താനിപ്പോഴും പ്രതീക്ഷിക്കുന്നതെന്നും അന്ന് പറഞ്ഞിരുന്നു.
- Advertisement -
എന്നാൽ പാണ്ഡെയുടെ വിശ്വാസങ്ങളെ അപ്പാടെ കാറ്റിൽപ്പറത്തി കനയ്യ പാർട്ടി വിടുകയായിരുന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജിഗ്നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കോൺഗ്രസിലേക്ക് എത്തിയത്.
- Advertisement -