തിരുവനന്തപുരം: കോഴിക്കോട്ട് നിപ സ്ഥിരീകരിച്ച മേഖലകളിലെ വവ്വാവലുകളിൽനിന്നു ശേഖരിച്ച സ്രവ സാമ്ബിളുകിൽ വൈറസ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. ആരോഗമന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. നിപ്പ സ്ഥിരീകരിച്ച പ്രദേശങ്ങളിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നും സാമ്ബിളുകൾ ശേഖരിച്ചിരുന്നു.
പൂണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് വൈറോളജി(എൻഐവി)യിൽ നടത്തിയ പരിശോധനയിലാണ് വവ്വാലുകളിൽ നിപയ്ക്കെതിരായ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. രണ്ടിനം വവ്വാലുകളിലെ സാമ്ബിളുകളിലാണ് നിപയ്ക്കെതിരായ ഐജിജി ആന്റിബോഡി കണ്ടെത്തിയത്.
- Advertisement -
എൻഐവി ഫലത്തിൽനിന്ന്, നിപയുടെ പ്രഭവകേന്ദ്രം വവ്വാലാണെന്ന് അനുമാനിക്കാമെന്നും കൂടുതൽ സാമ്ബിളുകൾ പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരമൊരു ഫലം വന്ന സാഹചര്യത്തിൽ മറ്റു വകുപ്പുകളുമായി കൂടിയാലോചനകളും ചർച്ചകളും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു
കോഴിക്കോട് ചാത്തമംഗലം പഴൂർ സ്വദേശിയായെ പന്ത്രണ്ടു വയസുകാരൻ ഈ മാസം അഞ്ചിനാണു നിപ ബാധിച്ചു മരിച്ചത്. ഒന്നാം തീയതിയാണ് കുട്ടിയെ നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനു രണ്ടു ദിവസം മുൻപ് മറ്റു ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. നിപ സ്ഥിരീകരിച്ചതോടെ പഴൂർ വാർഡ് അടച്ചിരുന്നു.
കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തും പരിസരപ്രദേശങ്ങളിലും വിവിധ വിദഗ്ധ സംഘങ്ങൾ പരിശോധന നടത്തിയിരുന്നു. വവ്വാലുകളിൽനിന്നും മൃഗങ്ങളിൽനിന്നും ശ്രവസാമ്ബിളുകൾ ശേഖരിച്ചു. മൃഗസാംപിളുകളുടെ ഭോപ്പാലിൽ നടത്തിയ പരിശോധനാ ഫലം നെഗറ്റീവായിരുന്നു ആയിരുന്നു. മരിച്ച കുട്ടി സമീപത്തെ പറമ്ബിൽ വിളഞ്ഞ റംബൂട്ടാൻ കഴിച്ചിരുന്നു ഈ മരത്തിൽനിന്നുള്ള സാമ്ബിളുകയും വിദഗ്ധർ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു.
ഇത്തവണത്തെ ആദ്യ നിപ കേസാണ് മരിച്ച കുട്ടിയുടേതെന്നാണ് നിഗമനം. കുട്ടിക്ക് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്നു പരിശോധിച്ചുവരികയാണെന്നു മന്ത്രി പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) വിശദമായ പഠനം നടത്തുകയാണ്. ഐ.സി.എം.ആറിനു കീഴിലുള്ളതാണ് എൻഐവി.
കോഴിക്കോട് ജില്ലയിലെ തന്നെ ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലാണ് 2018ൽ നിപ കേരളത്തിൽ ആദ്യമായി സ്ഥീകരിച്ചത്. തുടർന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 18 പേർ നിപ ബാധിച്ച് മരിച്ചിരുന്നു. രോഗികളെ പ്രവേശിപ്പിച്ചിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നാണ് ഏറെ പേർക്കും വൈറസ് പകർന്നത്.
- Advertisement -