ഭക്ഷണത്തെ ചിലർ ലളിതമായാണ് കാണാൻ ആഗ്രഹിക്കുന്നതെങ്കിൽ ചിലർക്ക് അതിൽ പുതുമ കൂടിയേ തീരൂ. ഐസ്‌ക്രീം ദോശയും ചോക്ലേറ്റ് ബിരിയാണിയുമൊക്കെ വൈറലായിട്ട് അധികമായില്ല. പരീക്ഷണം ഒടുവിലിതാ ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളിലുമെത്തിയിരിക്കുകയാണ്. ഇക്കുറി ഇഡ്ഡലിയാണ് വെറൈറ്റിക്ക് ഇരയായിരിക്കുന്നത്.
ഒറ്റക്കാഴ്ചയിൽ കോൽ ഐസാണെന്ന് തോന്നും വിധത്തിൽ അവതരിപ്പിച്ചിട്ടുള്ള ഇഡ്ഡലിയാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. ബെംഗളൂരുവിലെ ഒരു ഭക്ഷണശാലയാണ് വ്യത്യസ്തമായ ഇഡ്ഡലി വിളമ്പിയത്. ഐസ്‌ക്രീം സ്റ്റിക്കിന് അറ്റത്ത് വച്ച ഇഡ്ഡലിക്ക് അരികിൽ ചമ്മന്തിയും സാമ്പാറും ഉണ്ട്. സ്റ്റിക് എടുത്ത് സാമ്പാറിലും ചമ്മന്തിയിലുമൊക്കെ മുക്കി പതിവിൽ നിന്ന് വ്യത്യസ്തമായൊരു ആഹാരരീതിയാണ് റെസ്റ്ററന്റ് അധികൃതർ ലക്ഷ്യമിട്ടത്.
- Advertisement -
സംഗതി പുതുമയാണ് ഉദ്ദേശിച്ചതെങ്കിലും ഇഡ്ഡലി പ്രേമികളിലേറെയും ചിത്രത്തിനു കീഴെ വിമർശനവുമായി എത്തിയിരിക്കുകയാണ്. ഇതുകണ്ടാൽ ഇഡ്ഡലി ആണെന്നല്ല കുൽഫിയാണ് എന്നാണ് തോന്നുക എന്ന് ചിലർ പറയുന്നു. ഇനി ഇത് ഇഡ്ഡലി ഐസ്‌ക്രീം ആണെന്നുകൂടി പറയല്ലേ എന്ന് മറ്റുചിലർ. ഇതൽപം കടന്നുപോയെന്നും പറയുന്നവരുണ്ട്.
ഇതിനിടയിൽ ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കുന്നവരുമുണ്ട്. കൈയിൽ ആവാതെ ഇഡ്ഡലി കഴിക്കാനുള്ള മികച്ച വഴിയാണ് ഇതെന്നാണ് അനുകൂലികളുടെ വാദം.
- Advertisement -