ഭവാനിപൂർ: പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിൽ ഉൾപ്പടെ രാജ്യത്ത് ഉപ തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ജനവിധി തേടിയ ഭവാനിപൂർ മണ്ഡലത്തിലെ ജനവിധി ആണ് രാജ്യം ഉറ്റ് നോക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം എതിരായാൽ ബംഗാളിലെ മമത സർക്കാരിന്റെ നിലനിൽപ്പ് തന്നെ ആശങ്കയിൽ ആകും.
ഭവാനിപൂരിന് പുറമെ ബംഗാളിലെ സംസേർഗഞ്ച്, ജംഗിപൂർ എന്നിവയാണ് മറ്റ് മണ്ഡലങ്ങൾ. ഒഡിഷയിലെ പിപ്ലിയിലും നാളെ ഫലം പ്രഖ്യാപിക്കും. എതിർ രാഷ്ട്രീയ സ്വരങ്ങളെ പൂർണമായും ഇല്ലാതാക്കി ആണ് മമതയുടെ ക്യാംപ് ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചിട്ടുണ്ടായിരുന്നത്. കഴിഞ്ഞ മാസം 29-ന്ആണ് ബംഗാൾ ജനവിധി എഴുതിയത്.
- Advertisement -