Ultimate magazine theme for WordPress.

പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഇന്ന് ആരംഭിക്കും

0

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഇന്ന് ആരംഭിക്കും. 24 ദിവസം നീണ്ടു നിൽക്കിക്കുന്ന സമ്മേളനം നവംബർ 12 ന് അവസാനിക്കും. 19 ദിവസം നിയമനിർമാണത്തിനും നാലു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യർഥനകളുടെ പരിഗണനയ്ക്കുമാണ് സമ്മേളിക്കുക.

കേരള തൊഴിലുറപ്പുതൊഴിലാളി ക്ഷേമനിധി, കേരള പഞ്ചായത്തിരാജ് (ഭേദഗതി), കേരള നഗര -ഗ്രാമാസൂത്രണ (ഭേദഗതി), കേരള മുനിസിപ്പാലിറ്റി (ഭേദഗതി)ബില്ലുകൾ തിങ്കളാഴ്ച അവതരിപ്പിക്കും. കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി), കേരള പൊതുവിൽപ്പന നികുതി (ഭേദഗതി), കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ബില്ലുകൾ ചൊവ്വാഴ്ച പരിഗണിക്കും. സന്ദർശക ഗാലറി പ്രവേശനം പരിമിതമായി അനുവദിക്കുന്നതാണ്.

- Advertisement -

Leave A Reply

Your email address will not be published.