കോട്ടയം: ജലടൂറിസത്തിനായി സമഗ്രമായ പദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വേമ്പനാട്ട് കായലിനെ ഹൗസ് ബോട്ട് മാലിന്യത്തിൽനിന്ന് മുക്തമാക്കുന്നതിന് സംസ്ഥാന സർക്കാർ ഡി.ടി.പി.സി. മുഖേന 85.94 ലക്ഷം രൂപ ചെലവഴിച്ചുനിർമിച്ച സിവേജ് ബാർജിന്റെ ഉദ്ഘാടനം കുമരകം കവണാറ്റിൻകരയിൽ ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേമ്പനാട് കായൽ ശുചീകരണപദ്ധതിക്ക് ഒരുകോടി രൂപ പ്രാഥമികമായി അനുവദിച്ചിട്ടുണ്ടെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ബാർജിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി നിർവഹിച്ചു.
- Advertisement -
തോമസ് ചാഴികാടൻ എം.പി, കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യാ സാബു, സബിത പ്രേംജി, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ കെ. രൂപേഷ്‌കുമാർ, കുമരകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി, ബ്ലോക്ക് പഞ്ചായത്തംഗം കവിത ലാലു, സ്ഥിരംസമിതി അധ്യക്ഷ ആർഷ ബൈജു, ഡി.ടി.പി.സി. സെക്രട്ടറി ഡോ. ബിന്ദു നായർ, കെ. കേശവൻ, ഷനോജ് കുമാർ, എം.എം. വിജീഷ്, ബാബു ഉഷസ്, സഞ്ജയ് വർമ എന്നിവർ പങ്കെടുത്തു.
- Advertisement -