Ultimate magazine theme for WordPress.

മണൽത്തരിയുടെ വലുപ്പമുള്ള പറക്കും മൈക്രോചിപ്പുകൾ! ജനങ്ങളെ നിരീക്ഷിക്കാനും ഉപയോഗിക്കാം

0

ലോകം പറക്കുന്ന മൈക്രോചിപ്പുകളുടെ സാന്നിധ്യം അംഗീകരിക്കാൻ പാകത്തിന് വളർന്നോ ഇല്ലയോ എന്നതു വിഷയമല്ല, മണൽത്തരിയുടെ വലുപ്പമുള്ള പറക്കും കംപ്യൂട്ടറുകൾ വികസിപ്പിച്ചിരിക്കുകയാണ് ഇലിനോയിസിലെ നോർത് വെസ്റ്റേൺ യൂണിവേഴ്സിറ്റി. മോട്ടറുകൾ ഉപയോഗിച്ചു പറപ്പിക്കുന്ന ഡ്രോണുകളെ പോലെയല്ലാതെ പറക്കും മൈക്രോചിപ്പുകളെ കാറ്റാണ് വഹിക്കുന്നത്. മേപ്പിൾ (ാമുുഹല) മരത്തിന്റെ വിത്തുകളുടെ ചലനം പഠിക്കുക വഴിയാണ് ചിറകുപിടിപ്പിച്ച മൈക്രോചിപ്പുകൾ നിർമിക്കാമെന്ന ആശയം ഗവേഷകർക്കു ലഭിച്ചത്. ജനങ്ങളെ നിരീക്ഷിക്കുന്നതിനടക്കം വിവിധ സാഹചര്യങ്ങളിൽ ഈ കൊച്ചുപകരണം പ്രയോജനപ്പെടുത്താൻ സാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇത്തരത്തിലുള്ള നിരവധി ഉപകരണങ്ങൾ ഒരേസമയം വിമാനങ്ങളിൽ നിന്നോ കെട്ടിടങ്ങളുടെ മുകളിൽ നിന്നോ താഴേക്കിടാമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ. മനുഷ്യരെ നിരീക്ഷിക്കാം, കൂടാതെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാമെന്നും ഒരു പ്രദേശത്ത് എത്രത്തോളം പരിസ്ഥിതി മലിനീകരണമുണ്ട് തുടങ്ങി കാര്യങ്ങൾ അറിയാനും ഉപയോഗിക്കാം. നിലവിലുള്ള പല നിരീക്ഷണ സാങ്കേതികവിദ്യകളും വലിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്. ഇവയെ ചെറിയൊരു പ്രദേശത്തു മാത്രമാണ് പൊതുവെ സ്ഥാപിക്കാൻ സാധിക്കുക. അതേസമയം, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ച മൈക്രോചിപ്പുകൾ കൂടുതലായി വർഷിക്കാൻ സാധിക്കും, ഇതുവഴി കൂടതൽ ഡേറ്റ നേരിട്ടു ശേഖരിക്കാനാകുമെന്നും ഗവേഷകർ കരുതുന്നു.

- Advertisement -

കാറ്റു പിടിക്കുമ്പോൾ നീങ്ങുന്ന ചിറകുപിടപ്പിച്ച മൈക്രോചിപ്പുകളാണ് ഗവേഷകർ നിർമിച്ചിരിക്കുന്നത്. ഹെലികോപ്ടറിന്റെ രീതിയിലുള്ള ഡിസൈനാണ് ഇവയ്ക്കു നൽകിയിരിക്കുന്നത്. ഇതിനാൽ പറക്കും മൈക്രോചിപ്പുകൾക്ക് സോഫ്റ്റ് ലാൻഡിങ് നടത്താനും സാധിക്കും. ഇവയ്ക്ക് ഗവേഷകർ നൽകിയിരിക്കുന്ന പേര് ‘മൈക്രോഫ്ളൈയർ’ എന്നാണ്. മേപ്പിൾ മരത്തിന്റെയടക്കം കാറ്റിൽ പറന്ന് നടക്കുന്ന മറ്റു വിത്തുകളെയും സൂക്ഷ്മമായി പഠിച്ചാണ് ഇവ വികസിപ്പിച്ചെടുത്തത്. മേപ്പിൾ മരത്തിന്റെ വിത്തുകളുടെ എയ്റോഡൈനാമിക്സ് ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ ഇവയെ വളരെ ഉയരെ നിന്ന് തന്നെ പതുക്കെ, നിയന്ത്രിതമായ രീതിയിൽ താഴേക്കു വിടാൻ സാധിക്കുമെന്ന് നോർത് വെസ്റ്റേൺ യൂണിവേഴ്സിറ്റി പറയുന്നു.

ഇങ്ങനെ വായുവിലൂടെ പറന്ന് ഇറങ്ങുന്നതിനാൽ അവയ്ക്ക് സന്തുലിതാവസ്ഥ നിലനിർത്താനാകും. അവ കൂടുതൽ സമയം വായുവിൽ നിൽക്കും. ഇവ നിരീക്ഷണത്തിനും പാരിസ്ഥിതിക കാര്യങ്ങളെക്കുറിച്ചു പഠനങ്ങൾക്കും രോഗ നിയന്ത്രണത്തിനുമടക്കം പല കാര്യങ്ങൾക്കും പ്രയോജനപ്പെടുത്താമെന്നു പറയുന്നു. സെപ്റ്റംബർ അവസാനം പ്രസിദ്ധീകരിച്ച നേച്ചർ മാസികയിലാണ് ഇതേക്കുറിച്ചുള്ള വിവരങ്ങളുള്ളത്.

സ്വാഭാവിക പറക്കലിനായി നിഷ്‌ക്രിയമായ രൂപഘടനയിൽ നിർമിച്ചതാണിത്. എന്നാൽ സമ്പൂർണ നിയന്ത്രണത്തിൽ താഴേക്കിറങ്ങുന്നതും പറക്കലിനെ സഹായിക്കാൻ യാതൊരുതരം ഊർജവും വേണ്ടാത്തതുമായ ഇവയെ നഗരങ്ങളിലും സ്വാഭാവികമായ പരിസ്ഥിതികളിലും ഉപയോഗിക്കാം. അതേസമയം, ഇങ്ങനെ പറത്തി വിടാവുന്ന ഫ്ളൈറ്റ് മൊഡ്യൂളുകളിൽ സെൻസറുകളും ഉർജ്ജ സ്രോതസുകളും വയർലെസ് ആശയവിനിമയത്തിനുള്ള ആന്റിനകളും എന്തിനു മെമ്മറി പോലും ഉൾക്കൊള്ളിക്കാമെന്ന് ഗവേഷർ പറയുന്നു.

ചെറിയ ഇലക്ട്രോണിക് സിസ്റ്റങ്ങൾക്ക് എങ്ങനെ ചിറകുകൾ ഘടിപ്പിക്കാമെന്നതായിരുന്നു ഗവേഷണോദ്ദേശമെന്ന് ഇത് യാഥാർഥ്യമാക്കാൻ യത്നിച്ച എൻജിനീയർ ജോൺ റോജേഴ്സ് പറഞ്ഞു. ചെറിയ ഒരു ഉപകരണം ഉപയോഗിച്ച് ജനങ്ങളെ നിരീക്ഷിക്കുക, പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കുക, സാംക്രമിക രോഗങ്ങളുടെയും മറ്റും വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയവ സാധ്യമാക്കുക എന്ന ലക്ഷ്യം മനസ്സിൽവച്ചാണ് ഇതു നിർമിച്ചിരിക്കുന്നതെന്നും ഗവേഷണ ടീമിന്റെ നായകൻ കൂടിയായ ആദ്ദേഹം അറിയിച്ചു.

കാറ്റിൽ പറക്കും വിത്തുകളുടെ വായുചലന ശാസ്ത്രം കടമെടുത്ത് ഇത് ഇലക്ട്രോണിക് സർക്യൂട്ടുകളിൽ ഘടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. നേരത്തെയും ഇത്തരം പഠനങ്ങൾ നടന്നിരുന്നു. ‘അപ്പൂപ്പൻതാടി’ വിത്തുകളുടെ പറക്കലിനെക്കുറിച്ചാണ് അന്നു പഠിച്ചത്. ആ പഠനത്തിലെ വിവരങ്ങളും ഉൾപ്പെടുത്തിയാണ് കാറ്റിൽ പറക്കും മൈക്രോചിപ്പുകളെ വികസിപ്പിച്ചെടുത്തത്. മേപ്പിൾ മരത്തിന്റെ വിത്തുകൾക്ക് ഏകദേശം 1-ഇഞ്ച് വലുപ്പമാണുള്ളത്. അവയ്ക്ക് പൂമ്പാറ്റകളുടേത് പോലെയുള്ള ചിറകുകളും ഉണ്ട്. അവ നിലത്ത് എത്തുന്നത് പ്രൊപ്പല്ലറുകളുടേതിന് സമാനമായ ചലനങ്ങളോടെയാണ്.

 

- Advertisement -

Leave A Reply

Your email address will not be published.