Ultimate magazine theme for WordPress.

കോവിഡ് ഗന്ധശേഷിയെ കവർന്നോ; തിരിച്ചു പിടിക്കാം സ്‌മെൽ ട്രെയിനിങ്ങിലൂടെ

0

പനി, തൊണ്ടവേദന, വരണ്ട ചുമ എന്നിങ്ങനെ കോവിഡ് ലക്ഷണങ്ങൾ പലതുണ്ട്. എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും എളുപ്പത്തിൽ രോഗനിർണ്ണയത്തിന് സഹായിക്കുന്ന ഒരു ലക്ഷണമാണ് മണം നഷ്ടമാകൽ. പ്രത്യേകിച്ച് മൂക്കടപ്പോ ജലദോഷമോ ഒന്നുമില്ലാതെ മണം നഷ്ടമായാൽ അത് കോവിഡ് മൂലമാകാമെന്ന് ഇന്ന് ഏതാണ്ട് ഉറപ്പിക്കാനാകുന്ന സ്ഥിതിയാണ്. കോവിഡിനെ തുടർന്നുണ്ടാകുന്ന ഗന്ധശേഷി നഷ്ടമാക്കാൻ രോഗികളിലുണ്ടാക്കുന്ന പ്രയാസം നിസ്സാരമല്ല.

ഭൂരിപക്ഷം രോഗികളിലും കോവിഡ് രോഗമുക്തി നേടി ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ മണം തിരിച്ച് കിട്ടാറുണ്ട്. എന്നാൽ പത്തു ശതമാനത്തോളം കോവിഡ് രോഗികൾക്ക് നെഗറ്റീവായി ആറു മാസങ്ങൾക്ക് ശേഷവും മണം തിരികെ കിട്ടാത്ത അവസ്ഥയുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇത് ഇവരുടെ ജീവിതശൈലിയിൽ തന്നെ വലിയ മാറ്റങ്ങൾക്ക് വഴി വയ്ക്കാം. മണമില്ലാതാകുന്ന അവസ്ഥ പ്രാഥമികമായി ബാധിക്കുന്നത് ഭക്ഷണത്തോടുള്ള നമ്മുടെ ഇഷ്ടത്തെയാണ്. ഒരു വിഭവത്തിൻറെ രുചി നിശ്ചയിക്കുന്നതിൽ അതിൻറെ മണത്തിനും വലിയ പങ്കുണ്ട്. മണമില്ലാതാകുന്നതോടെ ഭക്ഷണത്തോടുള്ള താത്പര്യം ക്രമേണ നശിക്കും. ഇത് വിശപ്പില്ലായ്മയിലേക്കും ഭാരക്കുറവിലേക്കും നയിക്കാൻ സാധ്യതയുണ്ട്.

- Advertisement -

മണക്കാനുള്ള ശേഷി നഷ്ടമാകുന്നത് മനുഷ്യ ബന്ധങ്ങളെയും സ്വാധീനിക്കാമെന്ന് ചില ഗവേഷണങ്ങൾ പറയുന്നു. തങ്ങളുടെ കുട്ടികളുടെയും പങ്കാളികളുടെയുമൊന്നും മണം ലഭിക്കാത്ത അവസ്ഥ പലരിലും ഏകാന്തതയ്ക്ക് കാരണമാകാമെന്നും വ്യക്തിബന്ധങ്ങളെ ഇത് സാരമായി ബാധിക്കാമെന്നും പഠനങ്ങൾ അടിവരയിടുന്നു. വല്ലാത്ത തരം ഒരു വിരക്തിയിലേക്കും ഈ അവസ്ഥ വ്യക്തികളെ നയിക്കാം.

കോവിഡ് മുക്തരായിട്ടും മണം തിരികെ ലഭിക്കാത്തവർക്ക് നിത്യേതനയുള്ള സ്‌മെൽ ട്രെയിനിങ്ങ് സഹായകമാകാമെന്ന് വിദഗ്ധർ പറയുന്നു. നാലു വ്യത്യസ്ത മണങ്ങൾ തിരഞ്ഞെടുത്ത് ഓരോ മണവും കുറഞ്ഞത് 20 സെക്കൻറ് മണത്തു നോക്കാൻ ശ്രമിക്കുക. ഈ നാലു മണങ്ങൾ തന്നെ ആവർത്തിച്ച് എല്ലാ ദിവസവും മണക്കാൻ ശ്രമിക്കുന്നത് ഗുണം ചെയ്യുമെന്നും വിദഗ്ധർ കൂട്ടിച്ചേർക്കുന്നു.

- Advertisement -

Leave A Reply

Your email address will not be published.