പുരാവസ്തു തട്ടിപ്പ് കേസിൽ; മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിക്കും
കൊച്ചി: മോൻസൺ മാവുങ്കലിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിക്കും. മോൻസണിന്റെ കലൂരിലെ വീട്ടിൽ എത്തിയവരുടെ കൂടുതൽ വിവരങ്ങൾ അറിയുകയാണ് ലക്ഷ്യം.
പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ ചുമതലയുള്ള ഐ ജി സ്പർജൻ കുമാർ ഇന്ന് കൊച്ചിയിലെത്തും. മോൻസൺ മാവുങ്കലിനെ കാണാൻ ഉന്നതരെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങളുടെ പരിശോധന.
- Advertisement -
എന്നാൽ വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസിൽ മോൻസണിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുക.
- Advertisement -