Ultimate magazine theme for WordPress.

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; സവാളയ്ക്കും തക്കാളിക്കും ഇരട്ടി വില

0

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. സവാളയ്ക്കും തക്കാളിക്കും ഒരാഴ്ചക്കിടെ ഇരട്ടിയിലധികം വിലയാണ് വർധിച്ചത്. വിള നാശവും ലോറി വാടക കൂടിയതും വിലക്കയറ്റത്തിനു കാരണമായതായി വ്യാപാരികൾ പറയുന്നു.

ഒരാഴ്ച മുമ്ബ് 20 രൂപയായിരുന്ന സവാള വില കോഴിക്കോട് മൊത്തവിപണിയിൽ 38 കടന്നു. ചില്ലറ വിപണിയിലെത്തുമ്‌ബോൾ 45നു മുകളിലാണ് വില. തക്കാളിക്ക് ഒരാഴ്ച കൊണ്ട് 16 രൂപ കൂടി 32 ആയി. കടകളിലെത്തുമ്‌ബോൾ നാൽപ്പതു മുതൽ 42 വരെയുണ്ട്. മുരിങ്ങക്കായുടെ വില ഇരുപത് രൂപയോളം കൂടി.പയറിനും ബീൻസിനും ക്യാരറ്റിനുമെല്ലാം വില കൂടിയിട്ടുണ്ട്. ഇതോടെ സാധാരണക്കാരൻറെ കുടുംബ ബജറ്റ് താളം തെറ്റുന്ന അവസ്ഥയായി.

- Advertisement -

പച്ചമുളകിനും വെള്ളരിക്കും മത്തങ്ങയ്ക്കുമൊക്കെയാണ് കാര്യമായി വില വർധിക്കാത്തത്. വരും ദിവസങ്ങളിലും വില വർധിക്കാൻ തന്നെയാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.

- Advertisement -

Leave A Reply

Your email address will not be published.