Ultimate magazine theme for WordPress.

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായെത്തിയ ‘ഹോം’ ബോളിവുഡിലേക്ക്; ഹിന്ദിയിൽ നിർമിക്കുക അബൻടൻഷ്യ എന്റർടെയ്ൻമെന്റും ഫ്രൈഡേ ഫിലിംസും ചേർന്ന്

0
Loading...

കൊച്ചി: മലയാളികൾക്ക് കുടുംബസമേതം ഇരുന്ന് കാണാവുന്ന ഒരു ഫീൽ ഗുഡ് സിനിമയാണ് ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’. ഇപ്പോഴിതാ ചിത്രം ബോളിവുഡിലേക്ക് റീമേക് ചെയ്യാൻ പോകുന്നുവെന്ന വാർത്ത പങ്കുവച്ചെത്തിയിരിക്കുകയാണ് നടനും നിർമാതാവുമായ വിജയ് ബാബു.

ഇൻഡ്യയിലെ പ്രമുഖ നിർമാണക്കമ്ബനിയായ അബൻടൻഷ്യ എന്റർടെയ്ൻമെന്റും ഫ്രൈഡേ ഫിലിംസും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമിക്കുക. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസിന്റെ ആദ്യ ബോളിവുഡ് പ്രോജക്ട് കൂടിയാകും ഈ ചിത്രം. വിജയ് ബാബു നിർമിച്ച അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക് സ്വന്തമാക്കിയതും ഇതേ കമ്ബനിയാണ്. ’21 വർഷം മുമ്ബ് ഞാൻ മുംബൈയിൽ കരിയർ ആരംഭിച്ചപ്പോൾ, മുംബൈ ടൈംസിന്റെ ഒന്നാം പേജിൽ ഇടംനേടണമെന്നും ഒരു ദിവസം ബോളിവുഡിന്റെ ഭാഗമാകണമെന്നും സ്വപ്നം കണ്ടിരുന്നു.’ഹോം’ അത് സാധ്യമാക്കി. ഈ യാത്രയുടെ ഭാഗമായ എല്ലാവരെയും ഈ നിമിഷത്തിൽ ഓർക്കുന്നു’ വിജയ് കുറിച്ചു.

Loading...

- Advertisement -

ഹോം പോലെ മനോഹരവും പ്രസക്തവുമായ ഒരു സിനിമ പുനർനിർമിക്കാൻ അവസരം ലഭിച്ചതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് അബൻടൻഷ്യ എന്റർടെയ്ൻമെന്റ് സ്ഥാപകനും സി ഇ ഒയുമായ വിക്രം മൽഹോത്ര പറഞ്ഞു. ആധുനിക ജീവിതത്തിന്റെ പച്ചയായ ആവിഷ്‌ക്കരണമാണ് ഹോം എന്ന ചിത്രം. ഇത്തരത്തിലുള്ള അർഥവത്തായ കഥങ്ങൾ പറയുന്നതിലും അവ പ്രേക്ഷകരിലേക്കെത്തിക്കുന്നതിലും തങ്ങൾക്ക് സന്തോഷമുണ്ട്. ഹോമിന്റെ ഹിന്ദി പുനരാവിഷ്‌ക്കരണത്തിലൂടെ അത് സാധിക്കുമെന്നാണ് കരുതുന്നത്. അങ്കമാലി ഡയറീസിന് ശേഷം ഫ്രൈഡ ഫിലിംസുമായി വീണ്ടും കൈകോർക്കാൻ സാധിച്ചതിൽ തങ്ങൾ സന്തുഷ്ടരാണെന്നും വിക്രം മൽഹോത്ര പറഞ്ഞു.

ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയ ഹോമിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

Loading...

- Advertisement -

Leave A Reply

Your email address will not be published.