തൃപ്പൂണത്തുറയില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം; മരട് സ്വദേശി വെന്തുമരിച്ചു; തീയിട്ടതെന്ന് സൂചന
കൊച്ചി : തൃപ്പൂണിത്തുറയില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. മരട് തുരുത്തി സ്വദേശി പ്രസന്നനാണ് വെന്തുമരിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. പെരുമ്ബാവൂര്‍ സ്വദേശി സുനീഷിന്റെ വര്‍ക്ക് ഷോപ്പിനാണ് തീപിടിച്ചത്.
ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ് ഉടമയുമായുള്ള സാമ്ബത്തിക തര്‍ക്കത്തെ തുടര്‍ന്ന് മരിച്ചയാള്‍ കടക്ക് തീ ഇടുകയായിരുന്നു വെന്നാണ് പ്രാഥമിക നിഗമനം. വര്‍ക്ക് ഷോപ്പിന് സമീപമുള്ള വീട്ടില്‍ താമസിച്ചിരുന്ന സുനീഷിനെയും കുടുംബത്തെയും രക്ഷപ്പെടുത്തി.
- Advertisement -
വീടിന്റെ ഒന്നാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. തീയും പുകയും ഉയരുന്നത് കണ്ടതോടെ ഇവര്‍ മുകളിലത്തെ നിലയിലേക്ക് ഓടിക്കയറുകയായിരുന്നു. തൃപ്പൂണിത്തുറ ഫയര്‍ഫോഴ്‌സ് യൂണിറ്റില്‍ നിന്നും രണ്ട് യൂണിറ്റ് എത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
കെട്ടിടത്തില്‍ പടര്‍ന്ന തീ അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകായാണ്. പ്രസന്നന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
- Advertisement -