ഇടുക്കി: മലയോരമേഖലകളില്‍ കനത്ത മഴയുടെയും മണ്ണിടിച്ചില്‍ ഭീഷണിയുടെയും സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ രാത്രികാല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതല്‍ പതിനാലാം തീയതി വരെയാണ് നിരോധനം.
രാത്രി 7 മണി മുതല്‍ രാവിലെ 6 വരെ യാത്ര അനുവദിക്കില്ല. മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരോടും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴ തുടരുന്നതിലാണ് മുന്‍കരുതല്‍ നടപടി.
- Advertisement -