Ultimate magazine theme for WordPress.

സമര സ്ഥലത്തേക്ക് കൂലിപ്പണിക്കാരനായ ലക്ബീറിനെ കൊണ്ടുപോയത് ആരാണെന്ന് അന്വേഷിക്കണം: കുടുംബം

0

 

 

 

ന്യുഡൽഹി: സഹോദരിയുടെ കൈയിൽ നിന്ന് 50 രൂപ വാങ്ങി ഗ്രാമത്തിനടുത്തുള്ള ചബ്ബാലിലേക്ക് തിരിച്ച ലക്ബീറിനെ ക്രൂരമായി കൊലപ്പെടുത്തിയ വിവരമാണ് കുടുബം ദിവസങ്ങൾ കഴിഞ്ഞ് കേട്ടത്.

- Advertisement -

വെള്ളിയാഴ്ച സിംഘു അതിർത്തിയിൽ കർഷകസമരം നടക്കുന്ന സ്ഥലത്ത് സമരക്കാരിലെ നിഹാങ് വിഭാഗക്കാരാണ് ലഖ്ബീറിനെ കൈയും കാലും വെട്ടി കെട്ടിത്തൂക്കിയത്. കുടുംബത്തിന്റെ എക ആശ്രയമായിരുന്നു ലക്ബീർ. ലക്ബീറിനെ ഇല്ലാതാക്കിയതോടെ ഇനി കുട്ടികളെ എങ്ങനെ വളർത്തുമെന്നറിയാത്ത വിഷമത്തിലാണ് കുടുംബം. ചീമാ കലൻ ഗ്രാമത്തിൽ ജീവിച്ചിരുന്ന ലഖ്ബീർ പോക്കറ്റിൽ 50 രൂപയുമായാണ് വീട്ടിൽ നിന്ന് പോയതെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. കൂലിപ്പണിക്കാരനായിരുന്നു ലക്ബീർ. ജോലിയ്ക്കായി ഒരുപാട് ദിവസങ്ങൾ അദ്ദേഹം വീട്ടിൽ നിന്ന് മാറിനിൽക്കുമായിരുന്നുവെന്നും ലഖ്ബീർ സിംഗിന്റെ സഹോദരി രാജ് കൗർ പറഞ്ഞു.

‘ഈ ആറാം തീയതി, ലഖ്ബീർ എന്റെ കൈയിൽ നിന്ന് 50 രൂപ വാങ്ങിയിരുന്നു. അവൻ ഞങ്ങളുടെ ഗ്രാമത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ചബ്ബാലിലേക്ക് പോവുകയാണെന്നാണ് പറഞ്ഞത്,’ ലക്ബീറിന്റെ സഹോദരി പറയുന്നു. അതിനുശേഷം, ലക്ബീർ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല. പിന്നീട്, ലക്ബീറിന്റെ മരണവാർത്തയാണ് കുടുംബം കേൾക്കുന്നത്. ഡൽഹിയിലേക്ക് ലക്ബീറിനെ കൊണ്ടുപോയത് ആരാണെന്ന് അന്വേഷിക്കണമെന്ന് സഹോദരി ആവശ്യപ്പെട്ടു.

സിംഘു അതിർത്തിയിൽ കർഷകർ സമരംചെയ്യുന്ന പ്രദേശത്താണ് ലക്ബീർ സിങിനെ കൈയും കാലും മുറിച്ചെടുത്ത ശേഷം ക്രൂരമായി കൊലപ്പെടുത്തി പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയത്. സംഭവം വിവാദമായതിന് പിന്നാലെ സിഖുകാരിലെ ഒരുവിഭാഗമായ നിഹാങ്ങുകളാണ് അക്രമത്തിന് പിന്നിലെന്ന് ആരോപിച്ച് സംയുക്ത കിസാൻ മോർച്ച രംഗത്തുവരികയായിരുന്നു.

വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംഘടനയുടെ തലവൻ ബൽവിന്ദർ സിങ് സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നിഹാങ്ങുകളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സമരക്കാരുടെ കൂടെ ആദ്യാവസാനം ഉള്ളവരാണ് നിഹാങ്ങുകൾ. ഡൽഹിയിൽ ചെങ്കോട്ട അക്രമിച്ചപ്പോഴും ഇവർ സമരക്കാർക്കൊപ്പം മുന്നിൽ ഉണ്ടായിരുന്നു. ഇപ്പോഴും കർഷക സമരത്തിന്റെ പേരിൽ നടക്കുന്ന സമരത്തിൽ അവർ നിറ സാന്നിധ്യമാണ്.

 

 

- Advertisement -

Leave A Reply

Your email address will not be published.