കൊച്ചി: ആറ് മാസത്തെ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്ത് സിനിമ തീയറ്ററുകള്‍ ഇന്ന് വീണ്ടും തുറക്കുന്നു. ഇന്നും നാളെയും തീയറ്ററുകളില്‍ അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങളും, പ്രൊജക്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന നടപടികളുമായിരിക്കും ഉണ്ടാകുക. അതിനുശേഷം ബുധനാഴ്ചയോടെ മാത്രമേ ആദ്യ പ്രദര്‍ശനം ആരംഭിക്കുകയുള്ളൂ.
രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും തീയറ്ററുകളില്‍ പ്രവേശനാനുമതി നല്‍കുക. പകുതി സീറ്റുകളില്‍ മാത്രമേ പ്രേക്ഷകരെ അനുവദിക്കുവെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
- Advertisement -
ജയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ ‘, ‘വെനം 2’, ജോജു ജോര്‍ജ് ചിത്രം ‘ സ്റ്റാര്‍’, തമിഴ് ചിത്രം ‘ഡോക്ടര്‍’ എന്നിവയാണ് ആദ്യ റിലീസുകള്‍. നവംബര്‍ 12 മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘കുറുപ്പ്’ റിലീസ് ചെയ്യുന്നതോടെ തീയറ്ററുകള്‍ പഴയതു പോലെ സജീവമാകുമെന്നാണ് ഉടമകള്‍ പ്രതീക്ഷിക്കുന്നത്.
- Advertisement -