‘മോൻസൻ മാവുങ്കലിന്‍റെ മ്യൂസിയം കണ്ടപ്പോൾ തന്നെ സംശയം തോന്നിയിരുന്നു’; ലോക്നാഥ് ബെഹ്‌റയുടെ മൊഴി പുറത്ത്
കൊച്ചി: മോൻസൻ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഡിജിപി ലോക്നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി പുറത്ത്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ കണ്ടാണ് മ്യൂസിയം കാണാൻ പോയത്. തന്നെ ആരും ക്ഷണിച്ചു കൊണ്ട് പോയതല്ലെന്നാണ് ലോക്നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.
മോൻസൻ മാവുങ്കലിന്‍റെ മ്യൂസിയം കണ്ടപ്പോൾ തന്നെ സംശയം തോന്നിയിരുന്നു. ഉടൻ തന്നെ ഇൻ്റലിജൻസിനോട് അന്വേഷണം ആവശ്യപ്പെട്ടുവെന്നും ബെഹ്റയുടെ മൊഴിയില്‍ പറയുന്നു.
- Advertisement -
മോൻസനെ കുറിച്ച് ഇഡി അന്വേഷണത്തിന് കത്തയച്ചിരുന്നെന്നു അദ്ദേഹം പറയുന്നു. താനാണ് ബഹ്റയെ മൂസിയത്തിലേക്ക് ക്ഷണിച്ചത് എന്നാണ് അനിത പുല്ലയിൽ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.
- Advertisement -