വിവാഹപൂർവ്വ കൗണ്‍സലിംഗിന് വിധേയരായെന്ന സർട്ടിഫിക്കറ്റ്, വിവാഹ രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കുന്നത് നിർബന്ധമാക്കുന്നത് ആലോചനയിലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി
വിവാഹപൂർവ്വ കൗണ്‍സലിംഗിന് വിധേയരായെന്ന സർട്ടിഫിക്കറ്റ്, വിവാഹ രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കുന്നത് നിർബന്ധമാക്കുന്നത് ആലോചനയിലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നതാണെന്നും സതീദേവി പറഞ്ഞു.
തിരുവനന്തപുരത്ത് കുഞ്ഞിനെ അമ്മയുടെ അറിവില്ലാതെ ദത്ത് നൽകിയ കേസിൽ അമ്മ അനുപമയുടെ പരാതി ലഭിച്ചതായും സതീദേവി അറിയിച്ചു. വരുന്ന 5 തിയ്യതി അനുപമയുടെ കേസിൽ സീറ്റി൦ഗ് നടക്കു൦. അതിന് ശേഷ൦ നടപടികൾ വനിതാ കമ്മീഷൻ തീരുമാനിക്കും.
- Advertisement -
പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിനെതിരായ ലൈംഗിക പീഡന പരാതിയിൽ കമ്മീഷന് പരാതി കിട്ടിയിട്ടില്ലെന്ന് വനിതാ കമ്മീഷൻ അറിയിച്ചു. മോൻസനെതിരായ പരാതിയിൽ നിലവിൽ പൊലീസ് അന്വേഷണ൦ നടക്കുന്നുണ്ട്. വീഴ്ച സ൦ഭവിച്ചാൽ മാത്രമേ ഇടപെടേണ്ട സാഹചര്യമുള്ളൂ. നിലവിലെ സാഹചര്യത്തിൽ
പൊലീസിന് സമാന്തരമായ അന്വേഷണത്തിന്റെ സാഹചര്യമില്ലെന്നും അവർ പറഞ്ഞു.
- Advertisement -