ഇടുക്കി: ഇടുക്കി ഡാമിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ട് പിൻവലിച്ചു. ജലനിരപ്പ് 2398.3 അടിയിലേക്ക് താഴ്ന്ന സാഹചര്യത്തിലാണ് നടപടി. ഇടുക്കി ഡാമിൽ നിലവിൽ ഭീഷണിയില്ലെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുവെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കിയിൽ നേരിയ തോതിൽ മാത്രമേ വെള്ളം ഉയരൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജാഗ്രത തുടരണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടി എത്തിയതോടെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. മുല്ലപ്പെരിയാർ തുറക്കുന്ന പശ്ചാത്തലത്തിൽ രണ്ടായിരത്തിലേറെ കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്.
- Advertisement -
റെവന്യൂമന്ത്രി കെ. രാജൻ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരാണ് പ്രദേശത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകളാണ് ഇന്ന് രാവിലെ തുറന്നത്. മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ രാവിലെ 7.29 ന് തന്നെ തുറന്നു. ഘനയടി വെള്ളമാണ് ഒഴുക്കി വിട്ടത്.
- Advertisement -